വിരമിക്കൽ പ്രഖ്യാപിച്ച് ഇനിയേസ്റ്റ

6f87i6nmgm2g1c2j55tsc9m434-list 1ef8k9cgoif7rfp8oc5ii065vv 1n84n67ajg9v0nul9ua4ms23el-list

സ്പെയിനിലെ ചെറുഗ്രാമമായ ഫ്യുയന്തൽബിയ്യയിൽ ജനിച്ച ഇനിയേസ്റ്റ 12–ാം വയസ്സിൽ എത്തിയത് ബാർസിലോനയുടെ ലാ മാസിയ അക്കാദമിയിലാണ്.

Image Credit: Instagram / andresiniesta8

ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ചു തെളി‍ഞ്ഞ ഇനിയേസ്റ്റ 18–ാം വയസ്സിലാണ് സീനിയർ ടീമിനായി അരങ്ങേറിയത്.

Image Credit: Instagram / andresiniesta8

പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ ഉരുവം കൊണ്ട ബാർസിലോനയുടെ ‘ടിക്കി ടാക്ക’ ശൈലിയുടെ അച്ചുതണ്ടുകളിലൊന്നായി മാറിയ ഇനിയേസ്റ്റ മൈതാനമധ്യത്തിൽ സഹതാരം ചാവി ഹെർണാണ്ടസിനൊപ്പം പാസുകളുടെ സിംഫണി തീർത്തു.

Image Credit: Instagram / andresiniesta8

ഗോളുകളുടെ മുഴക്കം തീർത്ത് ലയണൽ മെസ്സിയും അവതരിച്ചതോടെ ബാർസിലോന എക്കാലത്തെയും മികച്ച ക്ലബ് ടീമുകളിലൊന്നായി മാറി.

Image Credit: Instagram / andresiniesta8

ക്ലബ്ബിനു വേണ്ടി 680 മത്സരങ്ങളിൽ നിന്നായി 57 ഗോളുകൾ നേടിയ ഇനിയേസ്റ്റ ക്ലബ്ബിനൊപ്പം 32 കിരീടനേട്ടങ്ങളിൽ പങ്കാളിയായി.

Image Credit: Instagram / andresiniesta8

2018ലാണ് ക്ലബ്ബിനോടു വിടപറഞ്ഞ് ജപ്പാനീസ് ക്ലബ് വിസ്സെൽ കോബെയിലേക്കു പോയത്.

Image Credit: Instagram / andresiniesta8

കഴിഞ്ഞ വർഷം ജപ്പാൻ വിട്ട ഇനിയേസ്റ്റ നിലവിൽ യുഎഇ ക്ലബ് എമിറേറ്റ്സിന്റെ താരമാണ്.

Image Credit: Instagram / andresiniesta8
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article