വനിതാ ട്വന്റി20 ലോകകപ്പിലെ ‘നിലനിൽപ്പിന്റെ പോരാട്ട’ത്തിൽ ഇന്ത്യ ശരിക്കും ഇന്ത്യയായി.
ആദ്യ രണ്ടു മത്സരങ്ങളിലെ ‘ആശങ്കപ്പെടുത്തിയ’ പ്രകടനങ്ങൾക്കു ശേഷം ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ.
ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ സമ്പൂർണാധിപത്യം പുലർത്തിയ മത്സരത്തിൽ, 82 റൺസിനാണ് ഹർമൻപ്രീതും സംഘവും ജയിച്ചുകയറിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്.
ശ്രീലങ്കയുടെ മറുപടി 19.5 ഓവറിൽ 90 റൺസിൽ അവസാനിച്ചു.
ഈ വിജയത്തോടെ റൺറേറ്റിലും നേട്ടമുണ്ടാക്കിയ ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് രണ്ടാമതെത്തി