സെർവാദരം..: ടെന്നിസിനോട് വിടപറയാൻ റാഫേൽ നദാൽ

6f87i6nmgm2g1c2j55tsc9m434-list 1n84n67ajg9v0nul9ua4ms23el-list 42n6ml90jdoe1k905eclv3dn94

കെട്ടിയൊതുക്കിയ തലമുടി, ചിട്ടയായ അനുഷ്ഠാനങ്ങൾക്കു ശേഷമുള്ള സെർവ്, ഓരോ ഷോട്ടിനും അകമ്പടിയായുള്ള മുരൾച്ച, കോർട്ടിനെ ഉഴുതു മറിച്ചുള്ള നീക്കങ്ങൾ... ലോക ടെന്നിസിലെ ഏറ്റവും ‘ലൈവ്‌’ ആയ ദൃശ്യങ്ങളിലൊന്നിന്റെ തൽസമയ സംപ്രേഷണം അവസാനിക്കുന്നു!

Image Credit: Instagram / rafaelnadal

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു ശേഷം സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ വിരമിക്കുമ്പോൾ അവസാനിക്കുന്നത് ടെന്നിസിലെ ഇതിഹാസകാലം കൂടിയാണ്.

Image Credit: Instagram / rafaelnadal

അടുത്ത മാസം സ്പെയിനിലെ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ വിരമിക്കുമെന്നാണ് മുപ്പത്തിയെട്ടുകാരനായ നദാലിന്റെ പ്രഖ്യാപനം.

Image Credit: Instagram / rafaelnadal

നവംബർ 19നു തുടങ്ങുന്ന ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് സ്പെയിനിന്റെ എതിരാളികൾ.

Image Credit: Instagram / rafaelnadal

നിരന്തരമായ പരുക്കുകളെത്തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിൽ നദാൽ പറഞ്ഞു.

Image Credit: Instagram / rafaelnadal

റോജർ ഫെഡറർ, നൊവാക് ജോക്കോവിച് എന്നിവർക്കൊപ്പം ടെന്നിസിലെ ‘ബിഗ് ത്രീ’ താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന നദാൽ ടെന്നിസിലെ പവർ ഗെയിമിന്റെ വക്താക്കളിലൊരാളാണ്.

Image Credit: Instagram / rafaelnadal

ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ ജോക്കോവിച്ചിന് (24 ട്രോഫികൾ) മാത്രം പിന്നിലാണ് നദാൽ (22).

Image Credit: Instagram / rafaelnadal

തന്റെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിൽ ഒന്നര പതിറ്റാണ്ടോളം നദാൽ അക്ഷരാർഥത്തിൽ കിരീടം വയ്ക്കാത്ത രാജാവായി വാണു.

Image Credit: Instagram / rafaelnadal

2005ൽ ആദ്യ വരവിൽ തന്നെ റൊളാങ് ഗാരോസിൽ കിരീടം ചൂടിയ നദാൽ 14 സിംഗിൾസ് കിരീടങ്ങളാണ് അവിടെ നിന്നു മാത്രം നേടിയത്.

Image Credit: Instagram / rafaelnadal

കളിച്ച 18 സീസണുകളിൽ നാലു തവണ മാത്രമാണ് നദാലിന് ഫ്രഞ്ച് ഓപ്പൺ നേടാനാവാതെ പോയത്. ആകെ 116 മത്സരങ്ങളിൽ 112 എണ്ണവും ജയിച്ച നദാൽ ഒരു ഫൈനലിൽ പോലും പരാജയപ്പെട്ടതുമില്ല.

Image Credit: Instagram / rafaelnadal

ഫ്രഞ്ച് ഓപ്പണിനു പുറമേ 4 യുഎസ് ഓപ്പൺ, 2 വീതം ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങളാണ് നദാൽ നേടിയത്.

Image Credit: Instagram / rafaelnadal

2008 ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016 റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ സ്പെയിൻ ടീമിനൊപ്പം നാലു തവണ ഡേവിസ് കപ്പും നേടി.

Image Credit: Instagram / rafaelnadal

2011, 2021 വർഷങ്ങളിൽ ലോക കായിക താരത്തിനുള്ള ലോറസ് പുരസ്കാരവും നേടി

Image Credit: Instagram / rafaelnadal
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article