ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം.
ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസെടുത്തു പുറത്തായി.
മത്സരത്തിലാകെ 50 പന്തുകൾ നേരിട്ട സഞ്ജു 7 ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത് പുറത്തായി.
രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഐതിഹാസിക നേട്ടത്തോടെയാണ് ‘അസ്ഥിരതാ വാദി’കൾക്ക് സഞ്ജുവിന്റെ മറുപടി.
ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
മറുപടിയിൽ 22 പന്തിൽ 25 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
ജെറാൾഡ് കോട്സീ (11 പന്തിൽ 23) റയാൻ റിക്കിൾട്ടൻ (11 പന്തിൽ 21), ഡേവിഡ് മില്ലർ (22 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ.