ടൈറ്റാനിക് കപ്പൽ മുങ്ങി ഏകദേശം 111 വർഷങ്ങൾക്ക് ശേഷം, ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും ഒരു രക്ഷാദൗത്യം അരങ്ങേറുകയാണ്.
സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്
ഉത്തരവുകൾക്കനുസരിച്ച് ഉദ്ദിഷ്ട ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിനും സാധിക്കുന്ന അന്തർവാഹിനികളും പര്യവേക്ഷണ വാഹനങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
ഒരു അന്തർവാഹിനിക്ക് സ്വതന്ത്രമായി ഒരു തുറമുഖത്ത് നിന്ന് സമുദ്രത്തിലേക്ക് സ്വയം നീങ്ങാൻ കഴിയും, എന്നാൽ സബ്മെർസിബിൾ ഒരു മാതൃവാഹനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഞായറാഴ്ച രാവിലെയായിരുന്നു അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് തകർന്ന സ്ഥലത്തിനു സമീപം കപ്പൽ എത്തിയത്. ടൈറ്റനിലുണ്ടായിരുന്ന യാത്രക്കാരന്‍ ഫെയ്സ്ബുക് പോസ്റ്റിൽ മുങ്ങാൻ പോകുന്ന സമയത്തെക്കുറിച്ചു എഴുതുകയും ചെയ്തു.
പര്യവേക്ഷണം ആരംഭിച്ചു ഒരു മണിക്കൂറം 45 മിനിറ്റിനുമുള്ളിൽ ബന്ധം നഷ്ടപ്പെട്ടു.
സമുദ്രത്തിന്റെ ഉപരിതലത്തിൽ തിരികെ എത്താൻ സംവിധാനമുണ്ടെന്നതിനാൽ ഉപരിതലത്തിൽ വിമാനങ്ങളും കപ്പലുകളുമുപയോഗിച്ചു തിരയലും വെള്ളത്തിനടിയിൽ സോണാർ സംവിധാനങ്ങളാൽ തിരച്ചിലുമാണ് നടക്കുന്നത്
രണ്ട് C-130 ഹെർക്കുലീസ്, കനേഡിയൻ C-130, വെള്ളത്തിനടിയിലുള്ള സോണാർ ശേഷിയുള്ള ഒരു P8 വിമാനം ,സോണാർ ബോയ്‌കളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനേഡിയൻ കോസ്റ്റ് ഗാർഡ് കപ്പൽ കോപിറ്റ് ഹോപ്‌സണും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.