കല്യാണക്കുറികൾ, പോസ്റ്ററുകൾ, പുസ്തകത്തിന്റെ കവര്‍, ഇലസ്‌ട്രേഷന്‍സ്, വെബ്‌സൈറ്റിന്റെ ഹോം പേജ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും സൗജന്യമായി ചെയ്‌തെടുക്കാം!.
അനായാസം ഇത്തരം കാര്യങ്ങള്‍ ചെയ്‌തെടുക്കാനുളള അപാര ശേഷിയുമായാണ് നിര്‍മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഡാല്‍-ഇ 3(DALL-E3) പ്രവര്‍ത്തിക്കുന്നത്.
ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് മാത്രം മതിയാകും. മൈക്രോസോഫ്റ്റ്.കോം, അല്ലെങ്കില്‍ ലൈവ്.കോം തുടങ്ങിയ വെബ്‌സൈറ്റുകളിലെത്തിയാല്‍ ഒരു ഫ്രീ അക്കൗണ്ട് എടുക്കാം.
ബിങ്.കോം (bing.com) എന്ന വെബ്‌സൈറ്റിലെത്തി ചാറ്റ് (Chat) ഐക്കണില്‍ ക്ലിക്കുചെയ്യുക. അല്ലെങ്കില്‍ നേരിട്ട് ഈ അഡ്രസ് ടൈപ്പു ചെയ്യുക: bing.com/create.
മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ചു ലോഗ്-ഇന്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡുകള്‍ നല്‍കാം.
ജനറേറ്റ് ആന്‍ ഇമേജ് ഓഫ് അല്ലെങ്കില്‍ ക്രിയേറ്റ് ആന്‍ ഇമേജ് ഓഫ് (create an image of…) എന്ന് എഴുതി തുടങ്ങുക. തുടര്‍ന്ന് എന്തു ചിത്രമാണോ വേണ്ടത് അതിന്റെ വിവരണം നല്‍കുക.
ഉദാഹരണത്തിന് 'ജനറേറ്റ് ആന്‍ ഇമേജ് ഓഫ് എ ക്യാറ്റ് വെയറിങ് എ ഹെഡ്‌ഫോണ്‍' എന്നൊക്കെ എഴുതാം.
എത്ര കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നോ അത്രയധികം മികവുറ്റ ചിത്രങ്ങളും ലഭിക്കും.