'ആ മെസേജ് ഞാനെങ്ങും കണ്ടില്ല'

6f87i6nmgm2g1c2j55tsc9m434-list 73eg0uk0k4hlj2phdq5s3su8mb 5hmrfqqh52r4e6jt4vjl6k5ufi-list

മെസേജ് കണ്ടാലും റിപ്ലേ തരില്ലല്ലേ എന്ന ഇൻസ്റ്റഗ്രാം കൂട്ടുകാരുടെ പരാതി ഇനി ഉണ്ടാവില്ല

വാട്സആപ്പിലേതു പോലെ റീഡ് റെസീപ്റ്റ് ഓഫാക്കാൻ ഇൻസ്റ്റാഗ്രാമും പുതിയ അപ്ഡേറ്റിൽ അനുവദിക്കുന്നു.

സ്വകാര്യതയും സുരക്ഷയും വിഭാഗത്തിലാണ് ഈ സംവിധാനം വന്നിരിക്കുന്നത്.

ഫെയ്സ്ബുക് മെസഞ്ചറിലും ഈ സംവിധാനം എത്തിയേക്കാം എന്നാണ് സൂചന.

ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻ ഷോട്ടും പങ്കിട്ടു..

മെറ്റാ മേധാവി മാർക് സുക്കർബർഗാണ് ഈ വിവരം ആദ്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.