ഗൂഗിള്‍ പേ അല്ലെങ്കില്‍ ജിപേ വഴി മൊബൈല്‍ റീചാര്‍ജ് നടത്തുമ്പോള്‍ 3 രൂപ വരെ ഈടാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ഈ രംഗത്തുള്ള പേടിഎം, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ കണ്‍വീനിയന്‍സ്ഫീ എന്ന പേരില്‍ പണം ഈടാക്കുന്നുണ്ട്.
ഇത് മൊബൈല്‍ പ്രീ പേയ്ഡ് റീചാര്‍ജുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ ബാധകമെന്നും അല്ലാതെ വൈദ്യുതി ബില്‍ അടയ്ക്കലിനും മറ്റും പണം ഈടാക്കി തുടങ്ങിയിട്ടില്ലെന്നും പറയുന്നു
പുതിയ മാറ്റംഇതുവരെ ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, നവംബര്‍ 10ന് കമ്പനിയുടെ ടേം ഓഫ് സര്‍വിസ് പുതുക്കിയിരുന്നു.
പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വച്ചു നോക്കിയാല്‍ 'ഗൂഗിള്‍ ഫീസ്' എന്നൊരു പുതിയ പ്രയോഗം തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നും കാണാം
മുകുല്‍ശര്‍മ്മ എന്ന എക്‌സ് അക്കൗണ്ടിലാണ് പുതിയ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്