ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ!

6f87i6nmgm2g1c2j55tsc9m434-list 11ua3m3g4s6aafhbfcu5ak3s57 mo-technology-technologynews 5hmrfqqh52r4e6jt4vjl6k5ufi-list mo-technology-google

ഗൂഗിൾ ലോകത്തെമ്പാടും അവരുടെ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഡേറ്റ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

Image Credit: Canva

നിലവിൽ ഇന്ത്യയിൽ ഗൂഗിളിനു ഡേറ്റ സെന്ററില്ല.

പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൂഗിൾ ഏഷ്യയിൽ സ്ഥാപിക്കുന്ന നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിലാണ്.

ഏഷ്യയിൽ ഗൂഗിളിന് സിംഗപ്പൂരിലും തായ്‌വാനിലും ജപ്പാനിലും 3 ഡേറ്റാ സെന്ററുകളാണുള്ളത്; ലോകമാകെ ഇരുപത്തിയഞ്ചിലേറെയും.

നവി മുംബൈയിലെ ജൂയ്‌നഗറിൽ 22.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളിലാണ് ഗൂഗിൾ എന്നു ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക.

2022ൽ നോയിഡയിൽ അദാനിയിൽനിന്ന് ഗൂഗിൾ ഡേറ്റ സെന്ററിനായി സ്ഥലം പാട്ടത്തിനെടുത്തെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല.