WEBSTORIES
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ യൂട്യൂബ് അവരുടെ പ്ലാറ്റ്ഫോമിൽ 'ഡിലീറ്റടിച്ചത്' ഏകദേശം 9 ദശലക്ഷം വിഡിയോകൾക്കാണ്.
2023 അവസാന പാദത്തിൽ 2.25 ദശലക്ഷം വിഡിയോകളാണ് ഇന്ത്യയിൽ മാത്രം നീക്കം ചെയ്തിരിക്കുന്നത്.
96 ശതമാനത്തിലധികം വിഡിയോകളും നീക്കം ചെയ്തിരിക്കുന്നത് എഐ സംവിധാനം ഉപയോഗിച്ചാണ്.
പകുതിയിലധികം വിഡിയോകൾ ഒരാളിലെങ്കിലും എത്തുന്നതിനു മുൻപേ നീക്കം ചെയ്തെന്നതാണ് കൗതുകം.
27 ശതമാനം വിഡിയോകൾ ഏകദേശം 3 പേരെങ്കിലും കണ്ടതിനുശേഷമാണ് നീക്കം ചെയ്തത്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിഡിയോ നീക്കം ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. 22,54,902 വിഡിയോകൾ നീക്കംചെയ്‌തു
സിംഗപ്പൂർ 1,243,871 വിഡിയോകൾ നീക്കം ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 788,354 വിഡിയോകളാണ് അമേരിക്ക നീക്കം ചെയ്തത്.