ഉപയോഗിച്ചു കുറച്ച് കഴിയുമ്പോള്‍ എൻട്രി ലെവലിലുള്ള ആൻഡ്രോയിഡ് ഫോണുകളെല്ലാം അൽപ്പം സ്പീഡ് കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഏതാനും ടാപ്പും സ്വൈപ്പും കൊണ്ട് അൽപ്പം സ്പീഡ് കൂട്ടാൻ കഴിയുകയാണെങ്കിൽ അടിപൊളിയല്ലേ?
ഫോൺ റിസ്റ്റർട്ട്: ഐടി ടെക്നീഷ്യൻമാർ മുതൽ സാധാരണക്കാർവരെ പരീക്ഷിക്കുന്ന എളുപ്പവഴി. വല്ലാതെ ഹാങാവുന്ന ഫോണിനെ ഒന്നു റിസ്റ്റാർട്ട് ചെയ്യുക. മിക്കപ്പോഴും താൽക്കാലിക(കാഷെ) ഫയലുകളും മന്ദഗതിയിലായ പ്രോസസുകളും ഒഴിവായി ഫോൺ സ്പീഡിൽ വ്യത്യാസമുണ്ടാകും..
സ്‌റ്റോറേജ് സ്‌പേസ്: സ്‌റ്റോറേജ് സ്‌പെയ്‌സിന്റെ കുറവ് ഫോണിനെ മന്ദഗതിയിലാക്കാം.ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയും ഫോട്ടോകളും വിഡിയോകളും പോലുള്ള അനാവശ്യ ഫയലുകൾ ഇല്ലാതാക്കുകയും ചെയ്യുക. വലിയ ഫയലുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനും ഒരു സ്റ്റോറേജ് മാനേജ്മെന്റ് ആപ്പും ഉപയോഗിക്കാം.
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുക. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ പലപ്പോഴും പ്രകടനത്തിന്റെ മെച്ചപ്പെടുത്തലുകളും ബഗുകൾ ഒഴിവാക്കുന്നതും ഉൾപ്പെടുന്നു.
ഉപയോഗിക്കാത്ത ആപ്പുകൾ പ്രവർത്തനരഹിതമാക്കുക: ഉപയോഗിക്കാത്തപ്പോൾ പോലും പല ആപ്പുകളും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നു. ഇത് ബാറ്ററി കുറയുന്നതിനൊപ്പം ഫോണിന്റെ വേഗം കുറയ്ക്കും. ക്രമീകരണങ്ങളിലേക്ക് പോയി പതിവായി ഉപയോഗിക്കാത്ത ആപ്പുകൾ പ്രവർത്തനരഹിതമാക്കുക.
ആപ്പുകളുടെ ലൈറ്റ് പതിപ്പുകൾ ഉപയോഗിക്കുക: കുറച്ച് സ്‌റ്റോറേജ് സ്‌പെയ്‌സും റാമും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജനപ്രിയ ആപ്പുകളുടെ ലൈറ്റ് പതിപ്പുകളുണ്ട്.
പഴയ ഫോണുകൾക്കോ പരിമിതമായ സ്റ്റോറേജുള്ള ഫോണുകൾക്കും ഇത് നല്ല മാറ്റമുണ്ടാക്കും