സുനിത വില്യംസിന്റെ മടക്കയാത്ര വൈകും

6f87i6nmgm2g1c2j55tsc9m434-list 34utrd8apq1h1jqn461pami21e mo-news-world-leadersndpersonalities-sunita-williams 5hmrfqqh52r4e6jt4vjl6k5ufi-list mo-space-iss

ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നാസ നീട്ടിവച്ചതിനാൽ ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബാരി യൂജിന് ബോഷ് വിൽമോറും കുറച്ച് ദിവസം കൂടി ബഹിരാകാശത്ത് തുടരാൻ സാധ്യതയെന്ന് സൂചന

Image Credit: Nasa

ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ സമയമെടുക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ തീരുമാനത്തെത്തുടർന്നാണ് ഈ ആശങ്കകൾ ഉയർന്നത്.

Image Credit: starliner

എക്സ് പോസ്റ്റുകളും ബഹിരാകാശ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന ചില പ്രസിദ്ധീകരണങ്ങളും സ്റ്റാര്‍ലൈനിന്റെ അൺഡോക്കിങ് അനിശ്ചിതത്വത്തിലെ ആശങ്കകൾ പങ്കുവച്ചു.

Image Credit: Image: NASA

ജൂണ്‍ 5ന് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെട്ട നിലവിലെ ദൗത്യം 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാൽ ഇവർ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം ജൂൺ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പും വീണ്ടും നീട്ടുമെന്ന സൂചനയും വന്നത്.

ഹീലിയം വാതകച്ചോർച്ചയുൾപ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതി വിഭാഗം അടുത്തിടെ നൽകിയ സൂചന.

അതേസമയം ബഹിരാകാശനിലയത്തിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ അൺഡോക് ചെയ്ത് തിരികെ എത്താൻ ക്രൂവിന് അനുമതി നൽകിയിട്ടുമുണ്ട്.