കൂടുതല്‍ കൃത്യതയുള്ള ആരോഗ്യ ഡേറ്റ നല്‍കും എന്ന അവകാശവാദവുമായി സ്മാര്‍ട്ട് മോതിരം ഇറക്കിയിരിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്..
ആക്‌സലറോമീറ്റര്‍, ഫോട്ടോപ്ലെതിസ്‌മോമോഗ്രാം (plethysmogram, പിജിജി) അഥവാ ഹാര്‍ട്ട് റേറ്റ് ആന്‍ഡ് സ്‌കിന്‍ ടെംപ്രചര്‍ സെന്‍സര്‍ തുടങ്ങിയവ റിങിലുണ്ട്
ഗ്യാലക്‌സി റിങ് എന്നു പേരിട്ടിരിക്കുന്ന മോതിരം ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് വിവിധ ആഗോള വേദികളിലായി പുറത്തെടുക്കുന്നത്.
റിങിന്റെ നിര്‍മ്മാണത്തില്‍ ടൈറ്റാനിയം ലോഹം ഉപയോഗിച്ചിട്ടുണ്ട്.
ഇവയ്ക്ക് പ്രീ-ഓര്‍ഡര്‍ നല്‍കാനാകും. 33,326 രൂപയായിരിക്കും വില വരിക.