ഗൂഗിളിന്റെ പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനമായ യുട്യൂബ് പ്രീമിയം ഇന്ത്യയിലെ വിവിധ പ്ലാനുകള്‍ക്ക് നിരക്ക് വർധന പ്രഖ്യാപിച്ചു. വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷൻ ഉൾപ്പടെ എല്ലാ പ്ലാനുകളിലുമുള്ള വർദ്ധനവാണ് ഉള്ളത്.
ഇമെയിലിലൂടെ മാറ്റങ്ങൾ യുട്യൂബ് വരിക്കാരെ അറിയിച്ചു.ഒരേ വീട്ടിലെ അഞ്ച് അംഗങ്ങൾക്ക് വരെ യുട്യൂബ് പ്രീമിയം വാഗ്‌ദാനം ചെയ്യുന്ന ഫാമിലി പ്ലാനിലാണ് ഏറ്റവും വലിയ വർദ്ധനവ് കാണുന്നത്. ഫാമിലി പ്ലാൻ പ്രതിമാസം 189 രൂപയിൽ നിന്ന് 299 രൂപയായി ഉയർന്നു.
വിദ്യാർഥികളുടെയും വ്യക്തിഗത പ്ലാനുകളുടെയും വിലകൾ വർദ്ധിച്ചു. മുമ്പ് പ്രതിമാസം 79 രൂപയായിരുന്ന സ്റ്റുഡന്റ് പ്ലാൻ ഇപ്പോൾ പ്രതിമാസം 89 രൂപയാണ്. വ്യക്തിഗത പ്ലാനിന് (ഒരു മാസം) ഇപ്പോൾ വില 159 രൂപ(139 രൂപ മുൻപ്).
യുട്യൂബ് പ്രീമിയം എന്നത് ഗൂഗിൾ നൽകുന്ന ഒരു സേവനമാണ്, പരസ്യരഹിത വിഡിയോകൾ കാണാൻ ഈ സംവിധാനം അനുവദിക്കുന്നു. മാത്രമല്ല YouTube Music ആപ്പിലേക്ക് നിങ്ങൾക്ക് കോംപ്ലിമെന്ററി ആക്‌സസും ലഭിക്കും.
ഓഫ്‌ലൈനിലായിരിക്കുമ്പോഴോ യാത്രയിലായിരിക്കുമ്പോഴോ പിന്നീട് കാണുന്നതിന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും YouTube Premium സബ്‌സ്‌ക്രിപ്‌ഷൻ അനുവദിക്കുന്നു.
ബാക്ക്‌ഗ്രൗണ്ട് പ്ലേ ഓപ്‌ഷനും ലഭ്യമാണ്, അതിനാൽ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ സ്‌ക്രീൻ ലോക്ക് ചെയ്‌തിരിക്കുമ്പോഴോ YouTube-ൽ ഒരു വിഡിയോ കാണാൻ കഴിയും