ഇലോൺ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്‌പേസ് എക്‌സ്, സ്വകാര്യ സ്ഥാപനം നിയന്ത്രിക്കുന്ന ആദ്യത്തെ ബഹിരാകാശ നടത്തത്തിലൂടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നും കാലാവസ്ഥ അനുകൂലമായാൽ വിക്ഷേപിക്കും
ആറ് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1,400 കിലോമീറ്റർ വരെ ഉയരത്തിലെത്തുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് പോളാരിസ് ഡോൺ ലക്ഷ്യമിടുന്നത്.
ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലായിരിക്കും ഇവരുടെ പേടകം സഞ്ചരിക്കുക
യാത്രയുടെ മൂന്നാം ദിവസം, ക്രൂ അംഗങ്ങൾ 20 മിനിട്ട് ബഹിരാകാശ നടത്തത്തിനായി ചെലവഴിക്കും