ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ചു. ലൈനപ്പിൽ 4 മോഡലുകൾ ഉൾപ്പെടുന്നു.
ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ.
നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15 പ്രോ മാക്‌സിനേക്കാളും വില കുറവാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക്.
128 ജിബി ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതേ മോഡലിന് ഐഫോണ്‍ 15 പ്രോയില്‍ 1,34,900 രൂപ വില വരും. അതുപോലെ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,44,900 രൂപയാണ് ആപ്പിള്‍ ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്.
മുന്‍ഗാമിയായ ഐഫോണ്‍ 15 പ്രോക്കാവട്ടെ 1,44,900 രൂപ വില വരും. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1 ടിബി ഐഫോണ്‍ 15 പ്രോ മാക്‌സിന് 1,99,900 രൂപയാണെങ്കില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,84,900 രൂപയാണ് വില. ഇങ്ങനെ എല്ലാ പുതിയ ഐഫോണ്‍ മോഡലുകള്‍ക്കും സമാനമായ പഴയ മോഡലിനേക്കാള്‍ 15,000 രൂപ കുറവുണ്ട്.
പ്രതീക്ഷിച്ചതുപോലെ, കഴിഞ്ഞ വർഷത്തെ മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് ആപ്പിൾ ഇവന്റിന് ശേഷം വിലക്കുറവ് ലഭിച്ചു. ഏകദേശം 10,000 രൂപ വരെ വിലക്കുറവ് ഓൺലൈൻ സ്റ്റോറിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
അതേസമയം ഫ്ലിപ്കാർട്ടും ആമസോണും പോലുള്ള ഓൺലൈൻ സൈറ്റുകൾ ഇവയെ കൂടുതൽ വിലക്കുറവിൽ വിൽക്കുമെന്ന് പ്രതീക്ഷിക്കാം. വിലക്കുറവ് മറ്റ് ഐഫോൺ മോഡലുകൾക്കും ബാധകമാണ്. കൂടാതെ, ഐഫോൺ 14 ,ഐഫോൺ 14 പ്ലസ് തുടങ്ങിയ പഴയ മോഡലുകൾക്കും വില കുറഞ്ഞിട്ടുണ്ട്.