പ്രണവ് ഹിമാചലിലെ സരഹനില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്
കിനൗറിന്‍റെ കവാടം എന്നാണ് ഹിമാചൽ പ്രദേശിലെ പട്ടണമായ സരഹൻ അറിയപ്പെടുന്നത്
പഴയ ഇന്തോ-ടിബറ്റൻ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സരഹനിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്, ബുഷഹര്‍ രാജവംശത്തിന്‍റെ മാതൃദേവതയായ ഭീമകാളിക്ക് സമർപ്പിച്ചിരിക്കുന്ന ഭീമാദേവി ക്ഷേത്രം.
ഭീമകാളിയുടെ വിഗ്രഹം കൂടാതെ ഹിന്ദു, വജ്രയാന ബുദ്ധ പ്രതിമകളും അലങ്കാരങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കാത്ത്-കുനി ശൈലിയില്‍, പരമ്പരാഗത തടികൊണ്ടുള്ള ക്ഷേത്ര വാസ്തുവിദ്യ ഏറെ കൗതുകകരമാണ്.