ഡിജിറ്റൽ നൊമാഡ് വീസ ഉപയോഗിച്ച് ഒരു വർഷം വരെ ഗ്രീസിൽ വിദൂര ജോലികള്‍ ചെയ്തുകൊണ്ട് താമസിക്കാം. കൂടുതൽ കാലം താമസിക്കാനായി ഡിജിറ്റൽ നൊമാഡ് റസിഡൻസ് പെർമിറ്റിനും അപേക്ഷിക്കാം.
ജർമനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജർമൻ ഫ്രീലാൻസ് വീസയ്ക്ക് അപേക്ഷിക്കാം.
ഐസ്‌ലൻഡിൽ, ‘ഐസ്‌ലൻഡ് റിമോട്ട് വർക്കർ വീസ’ എന്നാണ് ഈ വീസ അറിയപ്പെടുന്നത്. 2020 ഒക്ടോബറിൽ അവതരിപ്പിച്ച വീസ, ഒരു താൽക്കാലിക റസിഡൻസ് പെർമിറ്റ് കൂടിയാണ്.
മൗറീഷ്യസ് ഡിജിറ്റൽ നൊമാഡ് വീസ അഥവാ മൗറീഷ്യസ് പ്രീമിയം ട്രാവൽ വീസ ഉപയോഗിച്ച്, അവിടെ ഒരു വർഷം താമസിക്കാനും വിദൂരമായി ജോലി ചെയ്യാനും സാധിക്കും,
അഞ്ചു വർഷം വരെ ഇന്തോനേഷ്യയിൽ താമസിക്കാൻ ഡിജിറ്റൽ നൊമാഡ് വീസ ലഭിക്കുന്നവര്‍ക്കു സാധിക്കും. ഇങ്ങനെയുള്ളവര്‍ നികുതി നല്‍കേണ്ടതില്ല.