ഇരുവശവും പച്ചപ്പ്, അതിമനോഹരമായ മലകളും കുളിർമയുള്ള കാഴ്ചകളും മാത്രം സമ്മാനിക്കുന്ന, ബൈക്കോ സൈക്കിളോ പോലും കൊണ്ട് പോകാനാകാത്ത സ്ഥലമാണ് മഹാരാഷ്ട്രയിലെ മതേരൻ.
പ്രകൃതിയുടെ ഭംഗിയും വൃത്തിയും അതേപടി നിലനിർത്തുക എന്ന ആശയത്തിൽ നിന്നാണ് ഇവിടെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ടൂറിസ്റ്റുകളെ ആകർഷിക്കാനായി ടോയ് ട്രെയിൻ സൗകര്യമുണ്ട്. കാഴ്ചകൾ കണ്ടു ആസ്വദിച്ച് പോകാനിഷ്ടമുള്ളവർക്ക് മാത്രം ടോയ് ട്രെയിൻ യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.
മുപ്പതിലധികം ഡെസ്റ്റിനേഷൻ വ്യൂ പോയിന്റുകളാണ് ഇവിടെയുള്ളത്. രണ്ടു ദിവസത്തോളം ഇവിടെ തങ്ങി കാഴ്ചകൾ ആസ്വദിക്കാം. താമസിക്കാനുള്ള റിസോർട്ട് സൗകര്യങ്ങളും ഈ ഹിൽസ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.