Web Stories
കർണാടകയിലെ പ്രശസ്ത തീർത്ഥാടന നഗരവും ബീച്ച് പ്രേമികളുടേയും ഇടമാണ് ഗോകർണ.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗോകർണ ബീച്ച് തീർത്ഥാടന നഗരമായ ഗോകർണയുടെ അറ്റത്താണ്.
ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു കിലോമീറ്റർ നീളമുള്ള ശുദ്ധമായ വെളുത്ത മണൽ കടൽത്തീരമാണ് കുഡ് ലെ ബീച്ച്
ഗോകർണത്തെ മറ്റൊരു ബീച്ചാണ് ഓം ബീച്ച്. 'ഓം' ചിഹ്നം പോലെ രൂപപ്പെടുത്തിയ ഈ ബീച്ച് നിരവധി സാഹസിക വിനോദങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തിരക്കേറിയ മാസങ്ങളിലൊഴികെ ബാക്കി സമയമെല്ലാം ബീച്ച് സാധാരണയായി വിജനമായിരിക്കും.