എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ചടുലതയോടെ ഡ്യൂട്ടിക്കെത്തുന്ന രണ്ട് യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
കേരളത്തിലെ മാറിയ ട്രെയിൻ യാത്രാ സൗകര്യങ്ങളുടെ അംബാസഡർമാരായാണ് വൈറൽ റീലിലെ കമന്റ് ബോക്സിൽ ഇവരെ പലരും വിശേഷിപ്പിക്കുന്നതും.
ഡയാനയും ഷിജിനയും ഈ വൈറൽ വിഡിയോയിലെ നായികമാർ,
ഒരുതരത്തിൽ കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ഇതിനകം ഏറ്റവും കൂടുതൽ യാത്ര ചെയ്ത യുവതികൾ, തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിജിന രാജനും വന്ദേഭാരതിലെ ഡെപ്യൂട്ടി ടിടിഇമാരാണ്.
കായികതാരങ്ങൾ കൂടിയായ ഇവർ പതിനഞ്ചു വർഷത്തിലേറെയായി റെയിൽവേയിൽ ജോലി തുടങ്ങിയിട്ട്.
ഏപ്രിൽ 20 ന് വന്ദേഭാരതിനൊപ്പമുള്ള യാത്രയിൽ അണിചേർന്നു. നാലു പേരാണ് ഡ്യൂട്ടിയിൽ, പതിനാറ് കോച്ചുള്ള വന്ദേഭാരതിൽ ഒരാൾക്ക് നാലു കോച്ചിന്റെ വീതം ചുമതലയാണുള്ളത്.