സമുദ്ര സൗന്ദര്യമായി നോർവീജിയൻ ലൂണ
യാത്രാ പ്രേമികളുടെ കരീബിയൻ സ്വപ്നങ്ങൾക്ക് ചിറകേകാൻ നോർവീജിയൻ ലൂണ 2026 ൽ എത്തുന്നു.
നോർവീജിയൻ ക്രൂയിസ് ലൈൻ ഏറ്റവും പുതിയ ആഡംബര ക്രൂയിസ് കപ്പലായ നോർവീജിയൻ ലൂണയുടെ ലോഞ്ച് പ്രഖ്യാപിച്ചു .
2026 മാർച്ചിൽ അരങ്ങേറ്റം കുറിക്കുന്ന നോർവീജിയൻ ലൂണ അത്യാഡംബര കരീബിയൻ അവധിക്കാല യാത്രകളുമായാണ് എത്തുന്നത്.
മിയാമിയിൽനിന്ന് 2026 ഏപ്രിൽ മുതൽ 2026 നവംബര്‍വരെയുള്ള കാലയളവില്‍ വിവിധ യാത്രകൾ തിരഞ്ഞെടുക്കാം.
ഹോണ്ടുറാസിലെ റൊട്ടൻ ഐലൻഡിലേക്കുള്ള രണ്ട് യാത്രാപരിപാടികളോടെയാണ് ആദ്യ കരീബിയൻ സീസൺ ആരംഭിക്കുന്നത്.
ഇറ്റാലിയൻ കപ്പൽ നിർമാതാവായ ഫിൻകാന്റിയേരി നിർമിച്ച നോർവീജിയൻ ലൂണയുടെ ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എഡി അസോസിയേറ്റ്സ്, റോക്ക്വെൽ ഗ്രൂപ്പ്, പിയറോ ലിസോണി, സ്റ്റുഡിയോ ഡാഡോ എന്നിവരുൾപ്പെടെയുള്ള ലോകോത്തര വാസ്തുശില്പികളാണ്.
ഏകദേശം 322 മീറ്റർ നീളവും 156,300 ടൺ ഭാരവും ഏകദേശം 3,550 അതിഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള ഈ കപ്പലിന് മുൻകാല പ്രൈമ ക്ലാസ് കപ്പലുകളായ നോർവീജിയൻ പ്രൈമ, നോർവീജിയൻ വിവ എന്നിവയേക്കാൾ 10% വലുപ്പം വർധിച്ചിട്ടുണ്ട്.