ഇന്റർ കോളജിയറ്റ് മീറ്റ് : ചാലക്കുടി സേക്രഡ് ഹാർട്ട് ഓവറോൾ ചാംപ്യൻ

6f87i6nmgm2g1c2j55tsc9m434-list 7te254jauaeju2tnbv3pndlck-list 471arir1tkomtgnushd5blj2ai

വനിതാദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർ കോളജിയറ്റ് മീറ്റ് ‘എംപവർ ഹെർ’പരിപാടിയിൽ സേക്രട്ട് ഹാർട്ട് ചാലക്കുടി ഓവറോൾ ചാംപ്യനായി.

കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന പരിപാടിയിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന് മൂന്നൂറിലധികം വിദ്യാർഥിനികളാണ് പങ്കെടുത്തത്.

ക്വിസ് മത്സരത്തിലൂടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഇരുപതിലധികം ടീമുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാംപസ് ഒന്നാം സമ്മാനം നേടി

മാർ ഇവാനിയസ് കോളജ് രണ്ടാംസ്ഥാനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ്ഡ് സ്റ്റഡി ഇൻ എജ്യൂക്കേഷൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം നേടിയ ടീമിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500 വീതം രൂപയും സമ്മാനമായി നല്‍കി. പ്രഫഷനൽ ക്വിസർ എ.ആർ. രഞ്ജിത്താണ് മത്സരം നയിച്ചത്

‘മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിൽ എങ്ങനെ സ്ത്രീകളിൽ കുടുതൽ അവബോധം സൃഷ്ഷ്ടിക്കും’ എന്ന വിഷയത്തിൽ നടന്ന ബ്രാൻഡിങ് മത്സരത്തില്‍ നിരവധി ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ തൃശ്ശൂർ സേക്രട്ട് ഹാർട്സ് കോളജ് ഒന്നാംസ്ഥാനവും ആലുവ യുസി കോളജ് രണ്ടാംസ്ഥാനവും എസ്‌സിഎംഎസ് കോളജ് കൊച്ചി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ഹൈബി ഈഡൻ, ഫെമിസേഫ് കോ–ഫൗണ്ടർ നൂറിൻ ആയിഷ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ബ്രഹ്മ ലേണിങ് സൊലൂഷ്യൻസ് സിഇഒ എ.ആർ ര‍ഞ്ജിത്ത്, ജെയിൻ യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ.സിമി കുര്യൻ എന്നിവരടങ്ങുന്ന പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്

സ്ത്രീകളിൽ മെന്‍സ്ട്രൽ കപ്പിനെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാനായി. കോളജുകൾ, അംഗണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങിലെത്തി പലരെയും മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെ പറ്റി വ്യക്തമാക്കാൻ സാധിച്ചു. ‘ഫീൽ ദ പെയിൻ’ എന്ന ക്യാംപെയിനും വലിയ തോതിൽ ആളുകൾ ഏറ്റെടുത്തു. മെൻസ്ട്രൽ കപ്പ് വലിയ മാറ്റമാണ് മെൻസ്ട്രൽ ഹൈജീനിൽ ഉണ്ടാക്കിയത്’. ഹൈബി ഈഡൻ എംപി ബ്രാൻഡിങ് മത്സരത്തിൽ സംസാരിച്ചു കൊണ്ട് പറഞ്ഞു

ഡംഷരാട്സ് മത്സരത്തില്‍ മരിയൻ കോളജ് കുട്ടിക്കാനം ഒന്നാംസ്ഥാനവും ഫാറൂഖ് കോളജ് രണ്ടാംസ്ഥാനവും ഭാരത് മാതാ കോളജ് മൂന്നാംസ്ഥാനവും നേടി.

സിനിമാറ്റിക്ക് ഡാൻസ് മത്സരത്തില്‍ സേക്രഡ് ഹാർട്സ് കോളജ് ഒന്നാംസ്ഥാനവും മരിയൻ കോളജ് കുട്ടിക്കാനം രണ്ടാംസ്ഥാനവും ജെയിൻ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനവും നേടി

ഇന്റർ കോളജിയറ്റ് മീറ്റ് ‘എംപവർ ഹെർ’പരിപാടിയിൽ നിന്നും.

ഇന്റർ കോളജിയറ്റ് മീറ്റ് ‘എംപവർ ഹെർ’പരിപാടിയിൽ നിന്നും.

ഇന്റർ കോളജിയറ്റ് മീറ്റ് ‘എംപവർ ഹെർ’പരിപാടിയിൽ നിന്നും.