‘സ്വർണത്തിനു വില കുറയാൻ തുടങ്ങിയപ്പോഴേ കരുതിയതാ ഒരു ജോഡി കമ്മൽ വാങ്ങണമെന്ന്. പഴയ വാഷിങ് മെഷീൻ മാറ്റി പുതിയതു വാങ്ങണമെന്നുണ്ടായിരുന്നു. ചേച്ചിയുടെ ബിസിനസ്സിൽ സഹായിക്കാൻ കുറച്ചു പണം കൊടുക്കണമെന്നും കരുതി പറഞ്ഞിട്ടെന്താ? മാസാവസാനം കുറച്ചു ചില്ലറപ്പൈസയല്ലാതെ വേറൊന്നുമില്ല കൈയിൽ. പിന്നെങ്ങനെ ഇതൊക്കെ സാധിക്കും ?
ആഗ്രഹങ്ങളൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല എന്നു നിരാശപ്പെട്ടിട്ടു കാര്യമില്ല, ഇന്നു മുതൽ ശ്രമിച്ചാൽ വീട്ടു ചെലവുകൾ നിയന്ത്രിച്ച് ഒരൽപം പണം മിച്ചം പിടിക്കാം. അഞ്ചോ പത്തോ മാസമാകുമ്പോൾ ഉദ്ദേശിച്ച പണം കയ്യിൽ വന്നു ചേരുകയും ചെയ്യും.
ഷോപ്പിങ്ങിനു മുമ്പ് പ്ലാനിങ് വേണം
ഓരോ മാസവും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയ ശേഷം ഷോപ്പ് ചെയ്യാം. വാങ്ങിക്കേണ്ട സാധനങ്ങളെ അവശ്യ വസ്തുക്കൾ, ആഡംബര വസ്തുക്കൾ എന്നിങ്ങനെ രണ്ടായി തിരിക്കണം. അവശ്യവസ്തുക്കൾ മാസാദ്യം വാങ്ങുക. മാസാ വസാനം കയ്യിലുളള പണം കണക്കു കൂട്ടി അതിനനുസരിച്ചു മാത്രം ആഡംബര വസ്തുക്കൾ വാങ്ങാം.
ഷോപ്പിങ്ങിനിറങ്ങുമ്പോൾ അല്‍പം വലിയ ഒരു ക്ലോത്ത് ബാഗ് കയ്യിൽ കരുതൂ. വണ്ടിക്കുളളിലോ ടൂവിലറിന്റെ ക്യാരിയറിനുളളി ലോ സ്ഥിരമായി വയ്ക്കാം. ഓരോ തവണയും പ്ലാസ്റ്റിക് ക്യാരി ബാഗ് വാങ്ങുന്നതിനുളള തുക ലാഭിക്കാം.
- എക്സ്ചേഞ്ച് ഓഫറുകളുടെ തിളക്കത്തിൽ വീഴാതിരിക്കുക. പഴയ ഫ്രിഡ്ജും മിക്സിയുമൊക്കെ പ്രത്യേകിച്ച് കുഴപ്പങ്ങൾ ഇല്ലെങ്കി മാറ്റി വാങ്ങേണ്ട. അടുത്ത വീട്ടിൽ വാങ്ങുന്നതെല്ലാം നമുക്കും വേണോ എന്ന് ആലോചിക്കുക, എസിയും അവ്നു മെല്ലാം ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങാം.
4.മക്കളുടെ വിവാഹത്തിനും മറ്റും ആദ്യമേ സ്വർണ്ണം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോഴുളള വിലയിടൽ കിട്ടും എന്നതാണ് ഇതിന്റെ ഗുണം. സ്വര്‍ണം ഇടയ്ക്കിടയ്ക്കിടെ മാറ്റി വാങ്ങുന്ന ശീലം ഒഴിവാക്കൂ. പഴയ മാല മാറ്റി വാങ്ങുമ്പോൾ സ്വാഭാവിക മായും സ്വർണം കുറയും.
സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും പോകുമ്പോൾ മനോഹരമായതെന്തും വാങ്ങാൻ തോന്നും. ഇത്തരം അവസര ങ്ങളിൽ ചെലവാക്കാൻ ഒരു തുക മനസ്സിൽ ഉറപ്പിക്കാം. എത്ര ആകർഷണീയമായതു കണ്ടാലും ആ തുകയില്‍ നിന്ന് വ്യതി ചലിക്കാതിരിക്കുക.
ഓരോ ആഴ്ചത്തേയും മെനു നേരത്തെ തയ്യാറാക്കി അതിനനു സരിച്ചുളള പച്ചക്കറികളും മറ്റും വാങ്ങിയാൽ മതി
ഓരോ സീസണിലും വിലക്കുറവുളള പച്ചക്കറികൾ വാങ്ങാം. പറമ്പിലെ ഓമയ്ക്കയും മുരിങ്ങയ്ക്കയും കൊണ്ടു മാത്രമുളള വിഭവങ്ങൾ ആഴ്ചയിലൊരു ദിവസം നിർബന്ധമാക്കുക.
8.എത്ര മുന്തിയ ഷോപ്പിലായാലും വില പേശി വാങ്ങാൻ മറക്ക ല്ലേ. എം.ആർ. പി വിലയിൽ നിന്ന് ഉറപ്പായും കുറഞ്ഞു കിട്ടും.
9.എൻഡ് ഓഫ് ദ സീസൺ സെയിൽ ഉറപ്പായും പ്രയോജനപ്പെ ടുത്താം. ബ്രാൻഡഡ് വസ്ത്രങ്ങളും ചെരിപ്പുകളും വാങ്ങാൻ നല്ല സമയം ഇതാണ്.
- ആവശ്യത്തിനുളളത് മാത്രം പാചകം ചെയ്യുക. വെറുതെ ഭക്ഷ ണം പാഴാക്കുന്നത് ഒഴിവാക്കാം.
11.നാലുപേരുളള ഒരു കുടുംബത്തിന് ശരാശരി 35 ദിവസം ഒരു ഗ്യാസ് സിലിണ്ടർ മതി എന്നാണു കണക്ക്. അതിനു മുമ്പ് ഗ്യാസ് തീരുന്നുവെങ്കിൽ അമിതോപയോഗം ആണെന്നുറപ്പ്.
വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് ബർണർ നല്ലതാണെന്ന് ഉറപ്പു വരുത്തുക.
ഫ്ളെയിം നീല നിറത്തിലോ നിറമില്ലാതെയോ കാണപ്പെടുന്ന താണ് നല്ലത്.
ആഹാരം തിളച്ച ശേഷം തീ ചെറിയ സിമ്മിലേക്ക് മാറ്റാൻ മറക്കരുത്.
15.പാത്രത്തിനു ചുവട്ടിൽ മാത്രം തീ നില്‍ക്കുന്ന രീതിയിലാവണം പാത്രം വയ്ക്കേണ്ടത്. ചുവട് പരന്ന പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കാം.
- ഉച്ചയ്ക്കും രാത്രിയിലേക്കുമുളള ഭക്ഷണം ഒരുമിച്ച് പാകം ചെയ്ത് തെർമൽ കുക്കറിൽ സൂക്ഷിക്കാം.
17.വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ ഇട യ്ക്കിടെ ആഹാരം ചൂടാക്കുന്നതു വഴിയുളള ഇന്ധന നഷ്ടം ഒഴിവാക്കാം.
- മണ്‍ചട്ടിയിലെ മീനിന്റെ രുചി എന്നും വേണോ ? ഗ്യാസിന്റെ ഉപഭോഗം കൂടാൻ ഇത് കാരണമാകും. കളിമൺ പാത്രങ്ങൾ വിശേഷാവസരങ്ങളിൽ മാത്രം. പകരം സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാം.
19.പാചകം ചെയ്യുന്ന പാത്രങ്ങൾ പോറലുകൾ വീഴാതെ സൂക്ഷി ക്കുക. പാത്രത്തിലെ പോറലുകൾ ഊർജ നഷ്ടം ഉണ്ടാക്കും.
ആവശ്യമുളള അളവിനു അനുയോജ്യമായ പ്രഷർകുക്കറു കൾ ഗ്യാസ് ലാഭിക്കാൻ നല്ലതാണ്.
ഗ്യാസിൽ പാകം ചെയ്യാൻ വച്ച ശേഷം അടുക്കള വിട്ടു പോകാതിരിക്കുക. െടലിവിഷൻ കാണാനും കുളിക്കാനും പോകു ന്നത് പാചകം തീർത്ത ശേഷം മാത്രം മതി.
22 ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന സാധനങ്ങൾ പുറത്ത് വെച്ച് തണുപ്പു മാറിയ ശേഷം പാചകം ചെയ്യുക.
ഗ്യാസ് കത്തിച്ചതിനു ശേഷം ആവരുത് കറിക്കരിയൽ. ചേരുവകളെല്ലാം ഒരുക്കിയ ശേഷം മാത്രം ബർണർ തുറക്കുക,
എണ്ണയിൽ പലഹാരങ്ങൾ വറുക്കുമ്പോൾ മൂന്നോ നാലോ എണ്ണം ബാക്കി നിൽക്കുമ്പോഴേ സ്റ്റൗ ഓഫ് ചെയ്യാം. തിളച്ച എണ്ണയുടെ ചൂട് അത്രവേഗമൊന്നും നഷ്ടപ്പെട്ടു പോവില്ല.
വണ്ടി പണം കളയാതിരിക്കാൻ
25.‘ഒരേ ഓഫിസിൽ പോകുന്നവർക്് ഇത്രയും കാർ വേണ്ട, ഒരു വാഹനം മതി’ യെന്ന് സിനിമയിൽ ഒരു കഥാപാത്രം പറയുന്നു ണ്ട്. അടുത്തടുത്ത ഓഫിസുകളിൽ ജോലി ചെയ്യുന്ന അയൽ വാസികൾ ഒരു മിച്ച് പോകാം. ഓരോരുത്തരം മാറി മാറി വണ്ടി എടുത്ത് മറ്റുളളവരെ ഒപ്പം കൂട്ടിയാൽ മതി. പെട്രോൾ കാശ് ലാഭി ക്കാം. സൗഹൃദങ്ങളും മെച്ചപ്പെടുംത്താം.
- വാഹനം നല്ല കണ്ടീഷനിലാണെന്ന് ആദ്യമേ ഉറപ്പു വരുത്തു ക. യഥാസമയത്ത് സർവീസിനു കൊടുത്തിരിക്കണം. ടയർ പ്രഷർ നോക്കുക വഴി ഇന്ധനം ലാഭിക്കാം. കൃത്യമായ അളവിൽ ഓയിൽ ഒഴിക്കണം. അതുപോലെ ഇന്ധനം ഒരു മിച്ച് അടിക്കുന്ന താണ് നല്ലത്. വാഹനത്തിന്റെ മൈലേജ് കൃത്യമായി അറിയാം.
27.പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് മോശമാണെന്നു കരു തേണ്ട. ദൂരയാത്രയ്ക്ക് സ്വകാര്യ വാഹനത്തേക്കാൾ സുരക്ഷിതം പൊതുവാഹനങ്ങളാണെന്നു മറക്കരുത്.
വാഹനത്തിന്റെ ഇക്കോണമി റേഞ്ചിൽ തന്നെ വണ്ടി ഓടി ക്കുക. ഗിയർ ചേഞ്ച് ചെയ്തു വേണം വണ്ടി ഓടിക്കാൻ. എപ്പോ ഴുമുളള ബ്രേക്കിങ്ങും നല്ല ശീലമല്ല.
ട്രാഫിക്ക് സിഗ്നലിലും റെയിൽവേ ഗേറ്റിനു മുന്നിലും വണ്ടി ഓഫാക്കാം.
30.മഴയുളളപ്പോൾ റോഡിൽ വാഹനത്തിന്റെ ടയറിന്റെ നാലിൽ മൂന്നിലധികം ഉയരത്തിൽ വെളളമുണ്ടെങ്കിൽ വാഹനമിറക്കരുത്. വെളളം എൻജിനുളളിൽ കയറിയാൽ വലിയ തുക സര്‍വീസിനാ യി മുടക്കേണ്ടി വരും.
മൊബൈൽ ബുദ്ധിപൂർവം
കുടുംബ ബജറ്റിലെ വില്ലനാണ് നിയന്ത്രണമില്ലാത്ത ഫോൺ ബില്ലുകൾ. വീട്ടിൽ ഒന്നിലധികം ഫോണുകൾ ആകുമ്പോൾ ബില്ലും സ്വാഭാവികമായി കൂടും.
ഒരു പാട് ഫോൺ വിളികൾ ആവശ്യമായി വരുന്നുണ്ടെങ്കിൽ കോൾ റേറ്റ് കുറയ്ക്കുന്ന ഓഫറുകൾ തെരഞ്ഞെടുക്കാം. മിക്ക കമ്പനികൾക്കും പലതരം പ്ലാനുകൾ ലഭ്യമാണ്. അനുയോജ്യമായത് തിരഞ്ഞെടുക്കുക.
അനാവശ്യമായ ഫോൺ വിളികൾ ഒഴിവാക്കുക. ചെറിയ കാര്യങ്ങൾ ആശയ വിനിമയം ചെയ്യാൻ വാട്സ് ആപ്പും മറ്റും ഉപയോഗിക്കാം. കൃത്യമായ ഒരു സമയം പങ്കാളിയെയോ മാതാ പിതാക്കളെയോ വിളിക്കാനായി മാറ്റിവയ്ക്കാം.
മുകളിലെ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് പോവാ നുളള മടി കാരണം ഫോൺ വിളിക്കുന്നത് ഒഴിവാക്കുക.
35.കുട്ടികളുടെ ഫോൺ വിളികളും ഇന്റർനെറ്റ് ഉപയോഗവും ശ്രദ്ധിക്കുക. സോഷ്യൽ മീഡിയയ്ക്കു വേണ്ടി മാത്രമാണ് ഡാറ്റ ചെലവഴിക്കുന്നെങ്കിൽ വിലക്കാൻ മടിക്കേണ്ട. വീട്ടിൽ ഒരു സിസ്റ്റത്തിൽ മാത്രം മതി നെറ്റ്. മൊബൈലിലും ലാപ് ടോപ്പിലും ഒരുമിച്ച് ഇന്റർനെറ്റിന്റെ ആവശ്യമുണ്ടോ എന്ന് പരിശോധി യ്ക്കാം
- ഫോണുകളിൽ എസ്റ്റി ഡി, ഐഎസ്ടി കോളുകൾ ലോക്ക് ചെയ്യാം. കുട്ടികൾ വെറുതേ കളിച്ചു നഷ്ടപ്പെടുത്തുന്ന വിളികൾ കുറയ്ക്കാം.
മിസ്ഡ് കോളുകൾ കണ്ടാൽ ഉടൻ തിരിച്ചു വിളിക്കുന്ന ശീലം വേണോ ? അപരിചിതമായ നമ്പർ ആണെങ്കിൽ വീണ്ടും വിളി ക്കും വരെ കാക്കുന്നതിൽ തെറ്റില്ല.
മത്സരങ്ങൾക്കും റിയാലിറ്റി ഷോകൾക്കും അയക്കുന്ന എസ്.എം.എസിന് നിരക്ക് കൂടുതലാണെന്ന് മനസ്സിലാക്കണം.
ആഘോഷാവസരങ്ങളിൽ എസ്.എം.എസിന് നിരക്ക് കൂടും ആ സമയത്ത് മെസഞ്ചർ, വാട്സ് ആപ്പ് തുടങ്ങിയവ ആശംസകൾ അറിയിക്കാൻ ഉപയോഗിക്കാം.
സംസാരിച്ചു കഴിഞ്ഞ ശേഷം മൊബൈൽ ഫോൺ മാറ്റിവച്ച് പോകുന്നവരുണ്ട്. പലപ്പോഴും കോൾ കട്ടായിട്ടുണ്ടാവില്ല. ഇത് പണം വെറുതേ പാഴാക്കും.
ഒന്നോ രണ്ടോ സിം കാർഡുകൾ കൈയ്യിൽ കരുതാം. ചെല വു കുറഞ്ഞ രീതിയിൽ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഇത് സഹാ യിക്കും.
കുറച്ചു കാലം വീട്ടിലില്ലെങ്കിൽ ലാൻഡ് ഫോണും ആദായക രമായ പ്ലാനിലേക്ക് മാറാൻ ഇപ്പോൾ സൗകര്യമുണ്ട്. രാത്രിയിൽ മാത്രമാണ് ഫോൺ ചെയ്യാൻ സൗകര്യമെങ്കിൽ ലാൻഡ് ഫോണിൽ ഇപ്പോൾ ഒരു പാട് ഇളവുകൾ ഉണ്ട്.
ആഴ്ച തോറും മൊബൈD7D ഫോണിന്റെ കോളD7C ട്യൂൺ മാറ്റ ണോ എന്നു ചിന്തിക്കാം. ഓരോ തവണ മാറ്റുമ്പോഴും മുടക്കുന്ന പണം എത്ര വലുതാണ്.
- എന്ത് ഓഫറാണെങ്കിലും അത് അവസാനിക്കുന്ന സമയ പരി ധി ഓർത്ത് വയ്ക്കുക. അല്ലാത്ത പക്ഷം കൂടിയ നിരക്കുകളിലാ കും സൗകര്യങ്ങൾ കിട്ടുക.
പുറത്തു പോകുമ്പോഴെല്ലാം ഹോട്ടൽ ഭക്ഷണം വേണോ ?
44.യാത്രകളിൽ ആഹാരം കഴിക്കണമെങ്കിൽ ‘വീട്ടിലെ ഊണ്’ പോലുളള സംരംഭങ്ങളെ ആശ്രയിക്കാം. ചെലവ് കുറവാണെന്നു മാത്രമല്ല പഴകിയ ഭക്ഷണം കിട്ടാനുളള സാധ്യതയും കുറവ്.
45.ഒരു സാധാരണ ഊണിന് ഹോട്ടലുകളിലെ വില 80 മുതൽ 200 രൂപ വരെയാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊതിച്ചോറു കൈയ്യിൽ കരുതുക. 200 രൂപയ്ക്ക് എത്ര ദിവസം വീട്ടിലെ അടു പ്പ് എരിയും ഒന്നോർത്തു നോക്കൂ.
46.ഹോട്ടൽ ഭക്ഷണം വിഭവസമൃദ്ധമാക്കാൻ ഓരോരുത്തരും വ്യത്യസ്തമായ വിഭവങ്ങൾ ഒാർഡർ ചെയ്ത് പങ്കിടാം.
- നാടൻ പലഹാരങ്ങൾക്കായി ബേക്കറിയിലേക്ക് ഓടാതെ ഇടയ്ക്ക് പഴം പൊരിയും വടയുമൊക്കെ വീട്ടിലുണ്ടാക്കാം. നാലു മണി പലഹാരമായി പെട്ടെന്നു ചീത്തയാകാത്ത പലഹാരങ്ങൾ അവധി ദിനങ്ങളിൽ ഉണ്ടാക്കി വയ്ക്കാം.
യാത്ര ചെയ്യുമ്പോൾ
- യാത്ര പോകുന്ന സ്ഥലത്തെക്കുറിച്ച് മുൻധാരണ ഉണ്ടായിരി ക്കണം. ചെലവ് കുറഞ്ഞ ഭക്ഷണം, താമസ സൗകര്യങ്ങൾ ഇവ യെക്കുറിച്ച് അറിഞ്ഞിരിക്കണം.
49.ഓഫ് സീസണുകളിൽ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നിരക്ക് കുറവാണ്.
നടന്നു കാണുക നല്ല കാര്യമാണ്. അല്ലെങ്കിൽ പൊതുഗതാഗ തത്തെ ആശ്രയിക്കാം. ജനങ്ങളുടെ ജീവിതവും സംസ്കാരവും അടുത്തറിയാൻ ഇത് സഹായിക്കും. ടാക്സി ചാർജും ലാഭം.
ടൂറിസ്റ്റ്ഏജൻസികൾ പ്ലാൻ ചെയ്യുന്ന കണ്ടക്ടഡ് ടൂറുക ളിൽ ഓഫർ സമയത്ത് യാത്ര ബുക്ക് ചെയ്യാം.
52.ഒരേ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് സീസൺ ടിക്കറ്റുകൾ ഉപകാരപ്രദമാണ്.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്കും വിദ്യാർഥികൾക്കുമുളള ആനൂകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ മറക്കേണ്ട.
കുറച്ച് കുടുംബങ്ങൾ ചേർന്ന് സംഘങ്ങളായി യാത്രകൾ പോവുക. ഇത് യാത്രയെ സന്തോഷപ്രദമാക്കും. സുരക്ഷിത ത്വവും കൂടും.
പുറപ്പെടും മുമ്പ് എടിഎം കാർഡിന്റെയും ക്രെഡിറ്റ് കാർ ഡിന്റെയും അക്കൗണ്ട് നമ്പർ സുരക്ഷിതമായി കുറിച്ച് വയ്ക്കുക. കാർഡ് നഷ്ടപ്പെട്ടാലും അപ്പോൾത്തന്നെ ബാങ്കിലേക്ക് വിളിച്ച് പറയുക. പണ നഷ്ടം തടയാം.
ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും കഴിവതും ഷോപ്പിങ് ഒഴിവാ ക്കുക. നാട്ടിൽ പത്തു രൂപയ്ക്ക് കിട്ടുന്ന സാധനസാമഗ്രിക്ക് നാൽപതോ അമ്പതോ രൂപയാകും. കൊടുക്കേണ്ടി വരിക. ഷോപ്പിങ് നടത്തുകയാണെങ്കിൽ തന്നെ വില പേശാൻ മടിക്കേ ണ്ട. മൂന്നോ നാലോ കടകളിൽ വില തിരക്കിയതിനു ശേഷം മാത്രം മതി വാങ്ങുന്നത്.
യാത്ര പോകും മുൻപേ ആവശ്യമായ വസ്തുക്കൾ കരുതാം. രണ്ട് ദിവസം മുൻപേ ലിസ്റ്റുണ്ടാക്കി സാധനങ്ങൾ പാക്ക് ചെയ്താൽ മറവി മൂലം തോർത്തും ബ്രഷും കണ്ണാടിയും വാങ്ങി ക്കൂട്ടുന്നത് തടയാനാകും.
കറന്റടിക്കാതിരിക്കാൻ
ദിവസവും വാഷിങ് മെഷീൻ ഉപയോഗിക്കുന്ന ശീലം മാറ്റി ആഴ്ചയിലൊരിക്കലോ രണ്ടു തവണയോ ഒരുമിച്ച് അലക്കു ക.വേനൽക്കാലത്ത് ഡ്രയർ ഉപയോഗിക്കാതിരിക്കാം.
സ്റ്റാർ റേറ്റിങ് ഉളള ഉപകരണങ്ങൾ വാങ്ങുക. ഓരോ സ്റ്റാറും കൂടുന്നതനുസരിച്ച് 10 മുതൽ 30 ശതമാനം വരെ വൈദ്യുതി ലാഭിക്കാനാകും. ഒന്നു മുതൽ ആറു സ്റ്റാറുകളാണ് ഒരു ഉപകരണത്തിന് ഉളളത്.
ഫാനിന്റെ റെഗുലേറ്റർ സ്റ്റെപ്പ് റെഗുലേറ്റർ ആണോ എന്ന് നോക്കാം. സ്റ്റെപ്പ് റെഗുലേറ്റർ കുറച്ച് വൈദ്യുതിയേ ഉപയോഗി ക്കൂ.
തറ നിരപ്പിൽ നിന്നും ഒരുപാടുയരത്തിൽ വിളക്കുകൾ ഉറപ്പി ക്കാതിരിക്കുക. വിളക്കുകളുടെ ഉയരം കൂടുന്തോറും പ്രകാശം കുറയും. പിന്നെ വെളിച്ചം കൂടുതൽ കിട്ടാൻ ശക്തി കൂടിയ ബൾബ് ഉപയോഗിക്കേണ്ടിവരും. ഇത് കറന്റ് ചാർജും വര്‍ദ്ധി പ്പിക്കും.
ലൈറ്റുകളിലെയും ഫാനിലെയും പൊടി ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുക. ഇത് വൈദ്യുതോപകരണങ്ങളുടെ കാര്യക്ഷമത കൂട്ടും.
ഐഎസ്ഐ മുദ്രയുളള വയറുകളാണോ ഉപയോഗിച്ചിരിക്കു ന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വയറിങ്ങിന്റെ കാലപ്പഴക്കം കൊണ്ട് ഉണ്ടാവുന്ന വൈദ്യുതി ചോർച്ച കറന്റ് ബിൽ കൂടുന്ന തിനു കാരണമാകും. മെയിൻ സ്വിച്ച് ഓഫ് ചെയ്തശേഷവും മീറ്റർ കറങ്ങുന്നുണ്ടെങ്കിൽ വൈദ്യുതി ചോർച്ചയുണ്ടെന്ന അനു മാനിക്കാം.
സന്ധ്യാസമയത്ത് മിക്സിയും പമ്പ് സെറ്റും ഗ്രൈൻഡറും തേപ്പുപെട്ടിയും ഉപയോഗിക്കാതെ ശ്രദ്ധിക്കാം.
ഇ.എൽ.സി.ബി. അഥവാ എർത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കർ വീടുകളിൽ സ്ഥാപിക്കുക. ഇത് ഫേസ് വയര്‍ എർത്തു മായി സമ്പർക്കത്തിൽ വരുമ്പോഴുളള വൈദ്യുതി നഷ്ടം തടയും.
ടിവി, കംപ്യൂട്ടർ, തുടങ്ങിയവയ്ക്ക് ഫ്ളാനൽ പാനൽ എൽ.സി .ഡി മോണിറ്ററുകൾ ഉപയോഗിക്കാം. ഇത് വൈദ്യുത ഉപഭോഗം മൂന്നിലൊന്നായി കുറയ്ക്കുന്നുണ്ട്.
സി.എഫ്.എൽ, സൗരോർജ വിളക്കുകൾ എന്നിവ ഉപയോഗി ക്കുക. വില അല്പം കൂടുതലാണെങ്കിലും പിന്നീടുളള കറന്റ് ബില്ലുകളിൽ ലാഭിക്കാമല്ലോ.
68.ഒരു മിച്ച് തുണികൾ ഇസ്തിരിയിടാം. ആഴ്ചയിൽ ഒരു ദിവസം എല്ലാ തുണികളും ഒരു മിച്ച ഇസ്തിരിയിടുന്നത് വൈദ്യുതി ലാഭിക്കാം. 69. വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഹോട്ട് വാട്ടർ ഓപ്ഷൻ എപ്പോഴും ആവശ്യമില്ല. അലക്കുമ്പോൾ തുണിത്തര ത്തിന്റെ സ്വഭാവം അനുസരിച്ച് മതി സെറ്റിങ് അഡ്ജസ്റ്റ് െചയ്യു ന്നത്.
70.വേനലിൽ ഓരോ മുറിയിലും എസി പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എല്ലാവർക്കും ഒരു മുറിയിൽ കിടക്കാം.
കപ്പാസിറ്റി കൂടുതലുളള ടാങ്ക് വാങ്ങുക. ഇടയ്ക്കിടയ്ക്ക് മോട്ടോർ സ്റ്റാർട്ട് ചെയ്യുന്നത് ഒഴിവാക്കാം.
പറമ്പിൽ വിറകുണ്ടെങ്കിൽ ഹീറ്ററിനു പകരം വെളളം ചൂടാ ക്കാൻ വിറകടുപ്പുകൾ ഉപയോഗിക്കാം.
പൂജാമുറിയിൽ വൈദ്യുത അലങ്കാരങ്ങൾ വേണോ? അധികം ഉപയോഗിക്കാത്ത ഇടങ്ങളിൽ വാട്ട് കുറഞ്ഞ ലൈറ്റ് മതി.
വീടിന്റെ മുകൾ ഭാഗം വാടകയ്ക്ക് കൊടുക്കുന്നുണ്ടെങ്കിൽ വെവ്വേറെ മീറ്റർ വയ്ക്കുന്നതാണ് നല്ലത്. കറന്റ് ചാർജ് നിയന്ത്രി ക്കാൻ ഇത് സഹായിക്കും.
ആവശ്യത്തിലധികം ഡിറ്റർജന്റ് വാഷിങ് മെഷീനിൽ ഉപയോ ഗിക്കാതിരിക്കുക. ഇത് കൂടുതൽ വൈദ്യുതി ഉപഭോഗത്തിനു കാരണമാകും
ഉപയോഗത്തിനു ശേഷം ടിവി റിമോട്ട് ഉപയോഗിച്ചു നിര്‍ത്തി യാൽ മാത്രം പോരാ, പ്ലഗ്ഗിൽ നിന്നും ഓഫാക്കണം.
വെറുതെ കറങ്ങുന്ന ഫാനും ആരും കാണാത്ത ടിവിയും ഒഴി വാക്കിയാൽ തന്നെ പകുതി ചെലവു കുറഞ്ഞു. മുറിയിൽ നിന്ന് ഇറങ്ങുമ്പോഴേ ഇവ ഓഫ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പി ക്കാം.
ഓവർ ലോഡിൽ മിക്സിയും ഗ്രൈൻഡറും പ്രവർത്തിപ്പിക്കരു ത്. മിക്സിയിൽ ഓരോ ഉപയോഗത്തിനും നിർദേശിച്ചിരിക്കുന്ന ജാറുകളും ബ്ലേഡുകളും കൃത്യമായി ഉപയോഗിക്കുക.
ചാർജ് ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഊരിയെടുക്കുക. ചെറിയ രീതിയിലാണെങ്കിലും ഇതും വൈദ്യുതി നഷ്ടം ഉണ്ടാ ക്കും. വോൾട്ടേജ് വ്യതിയാനമുളളപ്പോൾ വൈദ്യുത ഉപകരണ ങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.
അവ്ൻ പ്രീ ഹീറ്റ് ചെയ്യുന്നത് ഊർജ്ജ ഉപഭോഗം കൂടുതലാ വാന്‍ കാരണമാകാം.
81.കംപ്യൂട്ടർ മോണിറ്ററിന്റെ ബ്രൈറ്റ്നെസ് കുറച്ചിടുക.
ഫ്രിഡ്ജിനെ പഴിക്കേണ്ട
ഫ്രിഡ്ജ് പല പ്രാവശ്യം തുറക്കുന്നത് വൈദ്യുതി നഷ്ടമുണ്ടാ ക്കും. രാവിലെ ജോലികള്‍ തുടങ്ങും മുമ്പു തന്നെ അന്ന് പാചകം ചെയ്യാനുളള സാധനങ്ങളെക്കുറിച്ച് ഓർമിച്ച് തയ്യാറെടുക്കുക. ഫ്രിഡ്ജ് തുറക്കുമ്പോൾ ആവശ്യമുളള സാധനങ്ങളെല്ലാം ഒരുമി ച്ച് പുറത്തെടുത്തുവയ്ക്കുകയും വേണം.
തെറ്റായ ഉപയോഗത്തിലൂടെ ഏറ്റവുമധികം വൈദ്യുതി നഷ്ട പ്പെടുത്തുന്ന ഉപകരമാണ് ഫ്രിഡ്ജ്. രണ്ടാഴ്ചയില്‍ ഒരിക്കലെ ങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാൻ മറക്കരുത്. ഐസ് അമിതമായി പിടിച്ചിരിക്കുന്നതും ഭിത്തിയോടു ചേർത്തു വയക്കുന്നതു മൂലം ഭിത്തിയും ഫ്രിഡ്ജും തമ്മില്‍ ഇടയില്ലാത്തതും ഊർജ നഷ്ടമു ണ്ടാക്കും.
ഭക്ഷണം തണുത്തതിനുശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക, കൂളിങ് കോയിലിൽ പൊടി പിടിക്കാതെ നോക്കുക, ഫ്രിഡ്ജിന്റെ വാതിൽ എയർടൈറ്റ് ആക്കി വയ്ക്കുക ഇവയെല്ലാം കറന്റ് പാഴാ കാതെ സഹായിക്കും.
പത്ത് മിനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നില്ലെങ്കിൽ പവർ സേവർ ഒണാകുന്ന വിധം ക്രമീകരിക്കാം.
മൊബൈൽ കമ്പനി നൽകുന്ന ചാർജർ തന്നെ ഉപയോഗിക്കു ക.
വാഷിങ് മെഷീനുകളിൽ ഫ്രണ്ട് ലോഡ് മെഷീനുകൾക്കാണ് കൂടുതൽ കാര്യക്ഷമത.
വാക്വം ക്ലീനറിന്റെ ഡസ്റ്റ് ബാഗ് ഇടയ്ക്കിടെ വൃത്തിയാക്ക ണം. കുഴലുകള്‍ അടഞ്ഞു പോയിട്ടില്ലെന്നും സക്ഷൻ പവർ മുഴു വന്‍ കിട്ടുന്നുണ്ടെന്നും ഉറപ്പാക്കാം.
മൾട്ടിപ്പിൾ ലീഫുളള ഫാനുകളേക്കാൾ നല്ലത് മൂന്ന് ലീഫുളള പഴയ ഫാൻ തന്നെയാണ്.
ദുഃശീലങ്ങൾ ഒഴിവാക്കി പണം ലാഭിക്കാം
മദ്യപാനവും സിഗരറ്റ് വലിയും നിയന്ത്രിച്ചാൽ തന്നെ കീശ കാലിയാവുന്നതു തടയാൻ കഴിയും.
മാസത്തിൽ ഒരിക്കൽ പോരേ സിനിമ. മൂന്നു മാസങ്ങൾക്കു ളളിൽ ടിവിയിൽ വരാൻ സാധ്യതയുളള പടങ്ങൾ തിയറ്ററിൽ പോയി കാണണോ?
സാധനങ്ങൾ വലിച്ചു വാരി ഇടുന്നതു മൂലം കാണാതെ പോവാനുളള സാധ്യത ഏറെയാണ്. വീണ്ടും വാങ്ങാനുളള ഓട്ടമായി പിന്നെ. ചിലപ്പോൾ ഒരു പശ, മറ്റു ചിലപ്പോൾ കത്രിക, ചായ അരിക്കുന്ന അരിപ്പ.... എന്തായാലും നഷ്ടം നിങ്ങൾക്കു തന്നെ.
അപ്പുറത്തെ വീട്ടുകാർ ഇത്ര രൂപ പിരിവ് കൊടുത്തു. ഞാനും അതിനൊപ്പം കൊടുത്തില്ലെങ്കിൽ മോശമല്ലേ ചിന്തിക്കേണ്ട. ആവ ശ്യമുളളത് എന്നു തോന്നുന്നതിനു മാത്രം സംഭാവന നൽകുക.
കുട്ടിക്കളി വേണ്ട
കുട്ടികളുടെ ഒപ്പമിരുന്ന് ബജറ്റ് തയാറാക്കുക. അവരുടെ പോക്കറ്റ് മണി ആദ്യമേ അവർക്ക് നൽകാം. പിന്നീട് പണം തരുന്നതല്ല എന്നറിയിക്കുക.
കുട്ടികളെ ആവശ്യമില്ലാതെ ട്യൂഷന് അയയ്ക്കുന്ന ശീലം മാറ്റാം. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒപ്പമിരുന്ന് അവര്‍ക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാംം.
അടുത്തുളള സ്കൂളിലേക്ക് ഓട്ടോയും മറ്റും വിളിക്കേണ്ട കാര്യമില്ല. കൂട്ടുകാർക്കൊപ്പം നടന്നു പോകാൻ പ്രേരിപ്പിക്കാം.
കുട്ടികൾ ചുവരിലും തറയിലും പടം വരയ്ക്കാനൊരുങ്ങു മ്പോഴേ വരാനിടയുളള പണച്ചെലവിനെക്കുറിച്ച് ബോധ്യപ്പെടു ത്തുക. ക്രിക്കറ്റ് കളിക്കുമ്പോൾ ജനൽ പാളികൾ പൊട്ടരുത് എന്ന് നിർദേശിക്കാം.
കോളജിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ പാഠപുസ്തക ങ്ങൾ മുഴുവനും വാങ്ങാൻ നിൽക്കേണ്ട. ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ പറയാം. അത്യാവശ്യമുളള ഭാഗങ്ങ ളും മറ്റും ഫോട്ടോസ്റ്റാറ്റ് എടുക്കാം.
നോട്ട്സ് എഴുതാൻ സാധാരണ പേപ്പർ പോര ? വില കൂടിയ എ ഫോര്‍ ഷീറ്റുകൾ വേണ്ട എന്ന് വയ്ക്കാം. എഴുതി പഠിക്കാൻ പഴയ ഡയറികളോ, പഴയ നോട്ട് ബുക്ക് താളുകളോ ഉപയോഗി ക്കാം.
കുട്ടികൾ അൽപം മുതിർന്നാലും ‘കുടുക്ക’ വാങ്ങി നൽകുന്ന ത് ഒഴിവാക്കരുത്. കോളജിൽ എത്തിയാലും സമ്പാദ്യം ഒരു ശീല മായി തുടരട്ടെ.
ഒരിത്തിരി പച്ചക്കറി കൃഷി നല്ലതാണ്. വെണ്ടയോ ചീരയോ മുളകോ എന്തും ആവട്ടെ. അതു കുട്ടികളെക്കൂടി സഹകരിച്ചു ചെയ്യിക്കുമ്പോൾ പ്രയോജനം മാത്രമല്ല. വിഷരഹിത പച്ചക്കറി കിട്ടുന്നതോടൊപ്പം ടീം സ്പിരിറ്റ് കൂടി കുട്ടികൾക്ക് മനസ്സിലാക്കു ന്നു. സ്വന്തം മണ്ണിൽ വിളയുന്നത് അക്ഷരാർഥത്തിൾ പൊന്നാകുമല്ലോ.