Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ആഗ്രഹം തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ

mallika-sukumaran-01

മകൻ പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് മല്ലികാ സുകുമാരൻ തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ ദീർഘനാളായുള്ള ആഗ്രഹത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞതിങ്ങനെ. തിരുവോണ ദിവസം രണ്ടു മക്കളും സകുടുംബം വീട്ടിലുണ്ടാകണമെന്നും. ഓണത്തിന്റെ അന്ന് ഷൂട്ടിങ്ങിന് ഇരുവരും നിർമ്മാതാക്കൾക്ക് ഡേറ്റ് നൽകരുതെന്ന് മക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.

എത്ര തിരക്കിലായാലും മക്കൾ തന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും മല്ലിക പറയുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്ര ഇപ്പോൾ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നും. ഒരു ദിവസം മുഴുവൻ മിനക്കെടുത്തുന്ന യാത്ര ദുസ്സഹമാണെന്നും അവർ പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സത്യസന്ധരായിരിക്കണം എന്ന ഉപദേശമാണ് മക്കൾക്ക് നൽകിയതെന്നും അവർ പറയുന്നു. ഭർത്താവ് സുകുമാരനെപ്പോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് ഇളയമകൻ പൃഥ്വിരാജിനുള്ളതെന്നും മൂത്ത മകൻ ഇന്ദ്രജിത്ത് അൽപ്പം ഒതുങ്ങിയ പ്രകൃതക്കാരനാണെന്നും അവർ പറയുന്നു.

മക്കൾ തിരക്കിലായതിനാൽ കൊച്ചുമക്കളുടെ അരികിൽ സമയം ചിലവഴിക്കാനാണ് ഇപ്പോൾ തനിക്കു താൽപര്യമെന്നും മല്ലിക പറയുന്നു. പ്രാർഥനയെയും അലംകൃതയയെയും നക്ഷത്രയെയും തനിക്കു കാണാതിരിക്കാനാവില്ലെന്നും അവർ പറയുന്നു.