ദീപാവലി ആഘോഷത്തിന് ഇനി ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും പട്ടൗഡി കുടുംബം ഇപ്പോഴേ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബി ടൗണിലെ താര ദമ്പതികളായ സെയ്ഫ് അലീഖാൻ കരീന കപൂർ ദമ്പതികളുടെ മകനായ തൈമൂറിന് ഏറെ ആരാധകരുണ്ട്. തൈമൂറിന്റെയും അവന്റെ കുഞ്ഞുപെങ്ങൾ ഇനായയുടെയും പ്ലേ ഡേറ്റിലെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾസമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ആഘോഷചിത്രങ്ങൾ പുറത്തുവട്ടത് സെയ്ഫ് അലീഖാന്റെ സഹോദരി സോഹാ അലീഖാനാണ്.
അമ്മമാർക്കും കൂട്ടുകാർക്കുമൊപ്പമാണ് പ്ലേഡേറ്റിൽ തൈമൂറിന്റെയും ഇനായയുടെയും ദീപാവലി ആഘോഷം. പരമ്പരാഗത വസ്ത്രമണിഞ്ഞ മക്കൾക്കൊപ്പമാണ് തൈമൂറിന്റെ അമ്മ കരീനയും ഇനായയുടെ അമ്മ സോഹയും മറ്റു കുട്ടികൾക്കും അവരുടെ അമ്മമാർക്കുമൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തത്.
ജീവിതത്തിലെ ചെറുതും വലുതുമായ ദിവസങ്ങളെല്ലാം തന്നെ മകൾക്കൊപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന സോഹാ അലീഖാൻ അടുത്തിടെ ഹാലോവീൻ ഡേ ആഘോഷ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചിരുന്നു. പട്ടൗഡി രാജകുമാരൻ തെമൂറിനേക്കാൾ ഒൻപതു മാസത്തെ ഇളപ്പമുണ്ട് സെയ്ഫ് അലീഖാന്റെ സഹോദരി പുത്രിയായ ഇനായയ്ക്ക്.
സെയ്ഫ് അലീഖാന്റെയും കരീന കപൂറിന്റെയും മകനായി തൈമൂർ ജനിച്ചത് 2016 ഡിസംബറിലാണ്. അടുത്തമാസം കുഞ്ഞു രാജകുമാരന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.