നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത് 2018 ഏപ്രിലിൽ ആണ്. അമ്മയായ ശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത സാന്ദ്ര ഇപ്പോൾ അതിസുന്ദരമായ ഒരു വിഡിയ പങ്കുവച്ചിട്ടുണ്ട്. ഇരട്ടക്കുഞ്ഞുങ്ങളായ ക്യാറ്റ്ലിന്റെയും കെൻഡലിന്റെയും മാമോദീസാച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്.

ഓമനക്കുഞ്ഞുങ്ങളുടെ കുസൃതികളും അവരുടെ മാമോദീസച്ചടങ്ങ് അവിസ്മരണീയമാക്കാൻ അവരോടൊപ്പം സന്തോഷം പങ്കിടുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിഡിയോയിലുള്ളത്. ജോലിയിലേക്ക് വളരെപ്പെട്ടന്ന് മടങ്ങി വരുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും. കുഞ്ഞുങ്ങളെ വിട്ട് ജോലിക്കു വരുന്നതിനെപ്പറ്റി ചിന്തിക്കാനാവില്ലെന്നും, ചെയ്യുന്ന കാര്യത്തിൽ നൂറുശതമാനം ആത്മാർഥത പുലർത്തുന്ന താൻ ഇപ്പോൾ മുൻഗണന നൽകുന്നത് മക്കൾക്കാണെന്നും സാന്ദ്ര പറയുന്നു.

ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച സാന്ദ്ര 2016 ൽ ആണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. ബിസിനസ്സ്മാൻ ആയ വിൽസൺ ജോൺ ആണ് സാന്ദ്രയുടെ ഭർത്താവ്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പു കിലുക്കണ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സാന്ദ്ര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിർമാതാവായും മലയാള സിനിമയിൽ സാന്ദ്ര ചുവടുറപ്പിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT