അമ്മ വയറ്റിലെ കുഞ്ഞുവാവയ്ക്ക് മുത്തം നൽകി അപ്പു; സന്തോഷവാർത്ത പങ്കുവച്ച് അമ്പിളി ദേവി
വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പങ്കുവച്ചുകൊണ്ടാണ് നടി അമ്പിളീദേവി ആരാധകർക്ക് വിഷു ആശംസകൾ നേർന്നത്. മകൻ അമർനാഥിനും ഭർത്താവ് ആദിത്യനുമൊപ്പം നിൽക്കുന്ന സുന്ദരമായ കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് ജീവിതത്തിൽ കുഞ്ഞഥിതിയെ കാത്തിരിക്കുകയാണെന്ന സന്തോഷവാർത്ത അമ്പിളി പങ്കുവച്ചത്.
മകൻ അമർനാഥ് എന്ന അപ്പു അമ്മയുടെ വയറ്റിൽവളരുന്ന കുഞ്ഞുവാവയ്ക്ക് മുത്തം നൽകുന്ന ചിത്രത്തോടൊപ്പം അമ്പിളി കുറിച്ചതിങ്ങനെ:-
എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന
സമ്മാനം !
ഇന്നുമുതൽ എന്റെ
കുഞ്ഞുവാവയ്ക്കായുളള
കാത്തിരുപ്പ് !
എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാർത്ഥിക്കണേ...
ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
ജനുവരിയിലായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യൻ ജയന്റെയും വിവാഹം.