സ്വന്തം സഹോദരന്റെ ജന്മദിനത്തിൽത്തന്നെ സ്വന്തം കുഞ്ഞിന് ജന്മം നൽകാൻ ഭാഗ്യമുണ്ടായതിനെക്കുറിച്ച് തുറന്നു  പറയു കയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരിയായ അർപ്പിത ഖാനും കുടുംബവും. അതു യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അങ്ങനെ തന്നെ വേണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.

ബോളിവുഡ് താരമായ ആയുഷ് ശർമ്മയ്ക്കും സൽമാന്റെ സഹോദരിയായ അർപ്പിതയ്ക്കും പെൺകുഞ്ഞു പിറന്നത് ഡിസംബർ 27നാണ്. സൽമാന്റെ ജന്മദിനത്തിൽ തന്നെ കുഞ്ഞിനു ജന്മം നൽകാൻ തീരുമാനിച്ചതിനെക്കുറിച്ച് കുടുംബം പറയുന്നതിങ്ങനെ :-

'' ഡിസംബർ അവസാനത്തെ ആഴ്ചയോ, ജനുവരി ആദ്യത്തെ ആഴ്ചയോ ആണ് ഡ്യൂ ഡേറ്റ് ആയി പറഞ്ഞിരുന്നത്. ഞങ്ങളിക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു. അപ്പോൾ ഉദ്വേഗത്തോടോ ഭായി (സൽമാൻഖാൻ) പറഞ്ഞത് എനിക്കുള്ള സമ്മാനം തരൂ എന്നാണ്. അതുകൊണ്ടു തന്നെ മകൾ അയത്തിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽത്തന്നെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അന്നു തന്നെ അവളുടെ ജനനം സംഭവിച്ചത് ശുഭസൂചകമായാണ് ഞങ്ങൾ കരുതുന്നത്. അതുമാത്രമല്ല ഒന്നിലധികം പിറന്നാൾ പാർട്ടികൾ നടത്തുന്നതിൽ നിന്ന് അതു ഞങ്ങളെ രക്ഷിക്കുകയും ചെയ്യും. അർപ്പിതയ്ക്ക് ലാവിഷ് ആയി പാർട്ടി നടത്തുന്ന ഒരു സ്വഭാവവുമുണ്ട്. അവളുടെ പിറന്നാൾ ആഘോഷത്തിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന ചിന്തയിലായിരുന്നു ‍ഞാൻ. അവളുടെ മാത്രമല്ല. എന്റെയും ഞങ്ങളുടെ ആദ്യത്തെ കുട്ടി അഹിലിന്റെയും പിറന്നാൾ ആഘോഷത്തെക്കുറിച്ചും ഞാനിടയ്ക്കിടയ്ക്ക് ചിന്തിക്കാറുണ്ട്. ഇപ്പോൾ ഞങ്ങൾ ഫാം ഹൗസിലേക്ക് പോവുകയാണ്. ഒരു വശത്ത് ഭായിയുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ മറുവശത്ത് കുട്ടിയുടെ പിറന്നാൾ ആഘോഷിക്കും''.- ആയുഷ് പറയുന്നു.

അർപ്പിതയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചിലവഴിക്കാനായി അഭിനയജീവിതത്തിൽ നിന്ന് രണ്ടാഴ്ചത്തെ അവധിയെടുത്തി രിക്കുകയാണ് ആയുഷ്. അവർക്കിപ്പോഴെന്നെ ആവശ്യമുണ്ട്. രണ്ടുമാസമായി ജോലിയുമായി ബന്ധപ്പെട്ട് ഞാൻ വീടുവിട്ടു നിൽക്കുകയായിരുന്നു. അയത് എന്നെ മറക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതോടൊപ്പം എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ കുഞ്ഞുവാവയിലാണെന്ന് മകൻ അഹിലിന് തോന്നരുതെന്നും എനിക്ക് നിർബന്ധമുണ്ട്.

ഒരു പെൺകുട്ടിയുടെ അച്ഛനായതിന്റെ എല്ലാ മാറ്റങ്ങളും തന്നിൽ പ്രകടമാകുന്നുണ്ടെന്നാണ് ആയുഷ് പറയുന്നത്. മകൾ വലുതായി ബോയ്ഫ്രണ്ട്സ് ഒക്കെയുണ്ടാകുമ്പോൾ താനൊരു ഓവർ പ്രൊട്ടക്റ്റീവ് അച്ഛനാകുമെന്നും ആയുഷ് പറയുന്നു. ഇപ്പോൾ തോക്കെടുത്തു ചാടും എന്ന മട്ടിൽ നിൽക്കുന്ന തന്നെ അർപ്പിത ഉപദേശിക്കുമെന്നും അതിനൊക്കെ ഇനിയും സമയമുണ്ടെന്നും. പതിന്നാലോ, പതിനഞ്ചോ വർഷം കഴിയണമെന്നും അവൾ ഓർമ്മിപ്പിക്കുമെന്ന് ആയുഷ് പറയുന്നു. പക്ഷേ ഒരു സ്ട്രോങ്ങ് , ബിഗ് ഫാദറാകാനുള്ള എല്ലാ തയാറെടുപ്പുകളും താൻ നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

'' അയത്താണ് ഇപ്പോൾ തങ്ങളുടെ ലോകമെന്നും അവളുടെ ഉറക്കവും, അമ്മയുമായുള്ള കമ്മ്യൂണിക്കേഷനും അവളുടെ വലിയേട്ടനെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത മകനുമെല്ലാം ജീവിതം സുന്ദരമാക്കുന്നു. അഹിൽ പ്രതീക്ഷിച്ചത് അവന്റെയത്രയും വലുപ്പമുള്ള ഒരു കുഞ്ഞുവാവയെയാണ്. അവന് ഒപ്പം കളിക്കാമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. ' ഇവൾ ഒരു പാവയെപ്പോലെ ചെറുതാണല്ലോ'യെന്നാണ് അവളെ ആദ്യം കണ്ടപ്പോൾ അഹിൽ എന്നോടു പറഞ്ഞത്. പക്ഷേ പിന്നീടവൻ അവളുടെ വലിയേട്ടനെന്നോണം പെരുമാറാൻ തുടങ്ങി. ഇപ്പോൾ ആർക്കെങ്കിലും കുഞ്ഞിനെ കാണണമെങ്കിൽ അവന്റെ അനുവാദം വാങ്ങണം. ഇപ്പോഴും അവളുടെ പേരൊന്നും നന്നായി ഉച്ചരിക്കാൻ മൂന്നര വയസ്സുകാരനായ അവന് കഴിയില്ല. ഹിയറ്റ് എന്നാണ് അവൻ പറയുന്നത്''.- കുടുംബത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ച് ആയുസ്സ് പറയുന്നതിങ്ങനെ.

English Summary : It was a conscious decision to welcome the new member of the family on her uncles's Birthday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT