വളരെ രസകരമായ ഒരു പരസ്യത്തിന്റെ പിന്നാലെയാണ് ഇപ്പോൾ വെർച്വൽ ലോകം. 18 വയസ്സുകാരി മകൾക്ക് നാനിയെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരമ്മ നൽകിയ പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ആ പരസ്യത്തെക്കുറിച്ച് രസകരങ്ങളായ ട്രോളുകൾ ഇറക്കിക്കൊണ്ടാണ് വെർച്വൽ ലോകം വിചിത്രമായ ആ പരസ്യത്തെ ആഘോഷിക്കുന്നത്.

യുകെയിലെ ഒരു റിക്രൂട്ട്മെന്റ് സൈറ്റ് ആണ് പരസ്യം പ്രസിദ്ധീകരിച്ചത്. പേരുവെളിപ്പെടുത്താത്ത ഒരു രക്ഷിതാവാണ് പരസ്യത്തിനു പിന്നിലെന്നും ആറു ദിവസം മുൻപാണ് പരസ്യം നൽകിയതെന്നും കൗമാരക്കാരിയായ അവരുടെ മകൾക്കുവേണ്ടി നാനിയെ അന്വേഷിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അതെന്നും അവർ പറയുന്നു. പാചകം ചെയ്യാനും, വീടുവൃത്തിയാക്കാനും, വസ്ത്രങ്ങൾ അലക്കാനുമാണ് അവരുടെ മകൾക്ക് നാനിയെ വേണ്ടതെന്ന ആവശ്യം വ്യക്തമായി പറഞ്ഞുകൊണ്ടാണ് അവർ പരസ്യം നൽകിയത്.

'' യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിൽ ഫസ്റ്റ് ഇയർ ലോ പഠിക്കുന്ന എന്റെ 18 വയസ്സുകാരിയായ മകൾക്ക് ഒരു നാനിയെ ആവശ്യമുണ്ട്, പാചകം, വൃത്തിയാക്കൽ എന്നീ ജോലികൾ ചെയ്യാനറിയുന്ന ആളാകണം. വീട്ടിലേക്ക് വേണ്ട സാധനങ്ങളും പച്ചക്കറികളും മറ്റും ഡ്രൈവർ വാങ്ങിവരും. പക്ഷേ മകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും അലക്ക്, വീടുവൃത്തിയാക്കൽ തുടങ്ങിയ ജോലികൾ അവൾക്ക് ശല്യമാകില്ലെന്നും ഉറപ്പാക്കുന്ന നാനിയെയാണ് ആവശ്യം''. - ഇതായിരുന്നു പരസ്യം.

വളരെ കഠിനമായ, അതീവ ശ്രദ്ധവേണ്ട കാര്യങ്ങളാണ് അവളുടെ പാഠ്യവിഷയമെന്നും, അവൾ ഒരു കനേഡിയൻ ആണെന്നും ഭക്ഷണം വയ്ക്കാനും വീടും വസ്ത്രങ്ങളും വൃത്തിയാക്കാനും അവൾക്ക് തീർച്ചയായും ഒരാളുടെ സഹായം വേണമെന്നും, രണ്ടു ബെഡ്റൂമുള്ള ഫ്ലാറ്റിൽ അവൾക്കൊപ്പം താമസിച്ചുവേണം അവളെ സഹായിക്കാനെന്നുമാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.

യാതൊരു ദയയുമില്ലാതെയാണ് സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ ട്രോളുന്നത്. പരസ്യം സത്യസന്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.

English Summary : Bizarre Ad Seeking Nanny For 18-Year-Old Gets Trolled

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT