വിവാഹ ബന്ധം വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരാമെന്ന് ബോധ്യപ്പെടുത്തുകയാണ് സൂസൻ ഖാൻ. മുൻഭർത്താവ് ഹൃത്വിക്റോഷനുമൊത്ത് അവധിക്കാലം ചെലവഴിക്കുകയാണ് സൂസെയ്ൻ. ‘മോഡേൺ ഫാമിലി’ എന്ന കുറിപ്പോടെയാണ് ഏതാനും ചിത്രങ്ങള്‍ സൂസെയ്ൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

സൂസെയ്ന്റെയും ഹൃദിക്കിന്റെയും മക്കളായ ഹ്രിഹാനെയും ഹ്രിദാനെയും ചിത്രങ്ങളിൽ കാണാം. ഹൃത്വിക്കിന്റെയും മാതാപിതാക്കളായ പിങ്കിയും രാകേഷും സഹോദരി സുനൈനയും ബന്ധുക്കളായ പശ്മിന ഇഷാൻ എന്നിവരും ചിത്രങ്ങളിലുണ്ട്. ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് സൂസെയ്ൻ  ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: ‘ഇതാണ് ആധുനിക കുടുംബം. രണ്ട് ആൺകുട്ടികൾ. ഒരു അമ്മ. ഒരു അച്ഛൻ, കസിൻസ്, സഹോദരൻമാർ സഹോദരിമാർ, അമ്മാവൻ, അമ്മായി, മുത്തശൻ, മുത്തശി. രണ്ട് സുഹൃത്തുക്കൾ. പുതിയ ബന്ധങ്ങൾ, ഹൃദയം നിറഞ്ഞ പുഞ്ചിരി. എല്ലാദിവസവും ജീവിതം പ്രചോദനമാകുകയാണ്. പുതിയ പടവുകൾ കയറി 2020ൽ ഞങ്ങൾ വരികയാണ്.’

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഹൃത്വിക്കിന്റെ സഹോദരി സുനൈനയ്ക്കൊപ്പമുള്ള ചിത്രം സൂസെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.  2000ലായിരുന്നു സൂസനും ഹൃത്വിക് റോഷനും തമ്മിലുള്ള വിവാഹം. രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്. 2014ൽ ഇരുവരും ബന്ധം വേർപിരിഞ്ഞു.

English Summary: Inside Sussanne Khan's Vacation With Hrithik Roshan And The 'Modern Family'