പ്രണയ ചുംബനത്തിനിടെ അബദ്ധം പറ്റി; വൈറലായി പ്രിയങ്കയുടെ വിഡിയോ
ആരാധകരുടെ പ്രിയതാരം എന്നതിലുപരിയായി സ്നേഹമുള്ള ഭാര്യ കൂടിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകനായ നിക് ജോനാസുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവും മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു. ലോസ് ആഞ്ചൽസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ പ്രിയങ്ക നിക്കിനു നൽകിയ ചുംബനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപ് പ്രിയങ്ക നിക് ജോനാസിന് നൽകിയ പ്രണയ ചുംബനത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന ടെലിവിഷൻ അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു പ്രിയങ്കയുടെ ചുംബനം. ഇതിനിടെ പ്രിയങ്കയുടെ ലിപ്സ്റ്റിക് നിക് ജോനാസിന്റെ മുഖത്തു പറ്റി. തുടർന്ന് പ്രിയങ്ക തന്നെ ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് നിക്കിന്റെ മുഖത്തു നിന്നും തുടച്ചു നീക്കുന്നതും വിഡിയോയിൽ കാണാം.
പ്രിയങ്ക തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഗ്ലാമർ ലുക്കിലുള്ള മറ്റൊരു വിഡിയോയും പ്രിയങ്ക പങ്കുവച്ചു. ടിവി ഷോകളിലെ പോലെ തമാശ പറഞ്ഞാണ് പ്രിയങ്കയും നിക് ജോനാസും വേദിയിലെത്തിയത്. പ്രിയങ്ക നീ വളരെ സുന്ദരിയായിരിക്കുന്നല്ലോ എന്ന നിക് ജോനാസിന്റെ കമന്റിലൂടെയാണ് ഇരുവരും വേദിയിലെത്തിയത്.
റെഡ് കാർപ്പെറ്റിലെത്തിയപ്പോൾ ഒരു ടെലിവിഷൻ അവതാരകൻ പ്രിയങ്കോട് നിക് ജോനാസിന്റെ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചു. ‘ഡയാനയെ കൂടാതെ ഒരു വളർത്തുനായയെ കൂടി വേണമെന്നാണ് നിക്കിന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ക്രിസ്മസും പുതുവത്സരവുമെല്ലാം ഒരുമിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
English Summary:Priyanka Chopra moves away as Nick Jonas leans in to kiss her at Golden Globes, her lipstick is the reason. Watch video