‘ക്യൂട്ടസ്റ്റ് കപ്പിൾസ്’ എന്നാണ് മലൈക അറോറയെയും അർജുൻ കപൂറിനെയും ബോളിവുഡ് വിശേഷിപ്പിക്കുന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. കഠിനാധ്വാനത്തിലൂടെ ആഢംബര ജീവിതം നയിക്കുന്നവരാണ് മലൈകയും അർജുനും എന്നാണ് ആരാധകപക്ഷം. 2019ൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ താരങ്ങളാണ് ഇരുവരുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 

‘ഡാൻസിങ് ക്വീൻ’ എന്നാണ് മലൈക അറോറയ്ക്ക് ബോളിവുഡ് നൽകുന്ന വിശേഷണം. ‘ഛയ്യ ഛയ്യ’ എന്ന ഗാനത്തിലെ നൃത്തച്ചുവടുകളലുടെ സിനിമ പ്രേമികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് മലൈക. പിന്നീട് മാഹി വേ, കാൽ ധമാൽ, മുന്നി ബഡ്നം ഹുയി എന്നീ ഗാനങ്ങളിലൂടെ ആസ്വാദക മനം കവർന്നു. മോഡൽ, നർത്തകി, ടെലിവിഷൻ അവതാരക എന്നീ മേഖലകളിൽ പ്രശസ്ത. 100 കോടി ഡോളറിലും മുകളിലാണ് മലൈകയുടെ വാർഷിക വരുമാനമെന്നാണ് കണക്കുകൾ. 2–3 കോടി രൂപയാണ് ഒരു ഡാൻസ് പ്രോഗ്രാമിന് മലൈകയുടെ പ്രതിഫലം. ഹീറോ, ലക്സ് എന്നിങ്ങനെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ സ്പോണ്‍സർഷിപ്പ് കരാർ മലൈകയ്ക്കുണ്ട്. ആഢംബര ബംഗ്ലാവിലാണ് മലൈകയുടെ ജീവിതം. ബിഎംഡബ്ല്യൂ 7 സീരീസ്, റെയ്ഞ്ച് റോവർ എന്നിവയുടെ ശേഖരവും മലൈകയ്ക്കുണ്ട്. 

സംവിധായകനും നിർമാതാവുമായ ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ ചുരുങ്ങിയ കാലം കൊണ്ടു തന്നെ താൻ മികച്ച അഭിനേതാവാണെന്നു തെളിയിച്ച വ്യക്തി. മലൈകയെ പോലെ തന്നെ 100 കോടി ഡോളറാണ് 2019ൽ അർജുന്റെ വരുമാനമെന്നാണു കണക്കുകൾ . 5 മുതൽ 7 കോടി വരെയാണ് അർജുൻ കപൂറിന് ഒരു സിനിമയ്ക്കു ലഭിക്കുന്ന പ്രതിഫലം. ആഢംബര വാഹനങ്ങളായ മഴ്സിഡസ് എംഎൽ 350 ഹോണ്ട സിആർവി എന്നിവയും അർജുന്‍ സ്വന്തമാക്കി.

English Summary: Arjun Kapoor And Malaika Arora's Net Worth And Lucrative Earnings