എക്കാലവും ആരാധകരുടെ പ്രിയതാരങ്ങളാണ് കപൂർ സഹോദരിമാർ. സോഷ്യൽ മീഡിയയിലൂടെ കരിഷ്മ കപൂറും സഹോദരി കരീന കപൂറും കുടുംബത്തോട് ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ ഇരുവരും പങ്കുവച്ച രസകരമായ വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കരീനയുടെ മുംബൈയിലെ വീട്ടിൽ നിന്നുമുള്ളതാണ് ഈ വിഡിയോ. 

ഷൂട്ടിനു മുൻപായി മേക്കപ്പ് റൂമിൽ കരീനയും സഹോദരി കരിഷ്മയും നിൽക്കുന്നതാണ് വിഡിയോ. വെള്ള ടീ ഷർട്ടാണ് ഇരുവരുടെയും വേഷം. ‘സഹോദരിക്കൊപ്പം ജോലിചെയ്യുന്നത് എപ്പോഴും വളരെ നല്ലതാണ്’ എന്ന കുറിപ്പോടെയാണ്  കരീന വിഡിയോ പങ്കുവച്ചത്. ‘കരീന അവളുടെ രണ്ടാം ഗർഭകാലത്തിന്റെ സന്തോഷത്തിലാണ്. ഗർഭസ്ഥ ശിശുവിനെ വെളിപ്പെടുത്തുന്ന രീതിയിൽ അല്ലേ അവളുടെ വസ്ത്രം. കരീനയുടെ ഈ ഗർഭകാല തിളക്കവും അംഗീകരിക്കാവുന്നതല്ലേ?’ എന്ന കുറിപ്പോടെയാണ് കരിഷ്മ വിഡിയോ പങ്കുവച്ചത്. "Double trouble" എന്ന കുറിപ്പോടെ കരീന വിഡിയോ റീഷെയർ ചെയ്തു. 

‌‌നേരത്തെയും ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ കരീനയും കരിഷ്മയും പങ്കുവച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ലാൽ സിങ് ഛദ്ദാ’യിൽ കരീന അഭിനയിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ജോലിചെയ്ത തന്റെ അനുഭവം കരീന പറയുന്നത് ഇങ്ങനെ: ‘എല്ലാ യാത്രകളും ഒരു ദിവസം അവസാനിക്കും. ഇന്ന് എന്റെ സിനിമ ലാൽ സിങ്ങ് ഛദ്ദാ ഞാൻ പൂർത്തിയാക്കി. ഏറെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ മഹാമാരി, എന്റെ ഗർഭകാലം, ആശങ്കകൾ... പക്ഷേ, ഇതൊന്നും അഭിനയത്തോടുള്ള അഭിനിവേശം ഇല്ലാതാക്കുന്നില്ല. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് നമ്മൾ മുന്നോട്ടു പോകും.’

ഓഗസ്റ്റിലാണ് രണ്ടാമത്തെ കുഞ്ഞ് വരുന്നു എന്ന വാർത്ത കരീന കപൂറും സെയ്ഫ് അലിഖാനും ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞു തൈമുറിന് കൂട്ടിനൊരാൾ കൂടി എത്തുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. തനിക്ക് ഇത് അഞ്ചാമത്തെ മാസമാണെന്ന് ഈ മാസം തുടക്കത്തിൽ കരീന പറഞ്ഞിരുന്നു. 2021 ക്രിസ്മസിന് കരീനയുടെ ‘ലാൽസിങ് ഛദ്ദാ’ തിയറ്ററുകളിലെത്തും. 

English Summary: Spotted At Work: Kareena Kapoor And A Cute Baby Bump

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT