വിവാഹ ശേഷമുള്ള യാത്രകളുടെ വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈൈറലാകാറുണ്ട്. വധുവും വരനും ബൈക്കുമാണ് മിക്കപ്പോഴും ഈ വിഡിയോയിലെ താരങ്ങൾ. വധുവിനെ ബൈക്കിനു പിറകിലിരുത്തി സിനിമസ്റ്റൈലിൽ രംഗപ്രവേശം നടത്തുന്ന വരന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി എത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എത്തുകയാണ് ഇവിടെ ഒരു വധു. 

വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് വാഹനം ഓടിച്ച് പോകുന്ന നവവധുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കൊൽക്കത്ത സ്വദേശിയായ സ്നേഹ സിംഗി എന്ന യുവതിയാണ് ഈ വിഡിയോയിലുള്ളത്. ഭർത്താവ് സൗഗത് ഉപാധ്യായയെ സമീപമിരുത്തിയാണ് സ്നേഹ വാഹനം ഓടിക്കുന്നത്. പ്രണയിക്കുന്ന സമയത്തും ഭർത്താവിനെ അരികിലിരുത്തി താനാണ് വാഹനം ഓടിച്ചിരുന്നതെന്ന് യുവതി പറയുന്നു. 

സ്നേഹയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. പ്രമുഖ സ്ഥാപനത്തിൽ ഷെഫാണ് സ്നേഹ. ഡ്രൈവിങ് പോലെയുള്ള കാര്യങ്ങൾ സ്ത്രീകൾക്ക് പരാശ്രയമില്ലാതെ ചെയ്യാൻ കഴിയണമെന്ന സന്ദേശമാണ് സ്നേഹ ഇതിലൂടെ നൽകുന്നതെന്നാണ് പലരുടെയും കമന്റുകൾ. 

English Summary: Bride driving Viral Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT