അച്ഛൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല; അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു: നീന ഗുപ്ത
സ്വന്തം ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും തന്റെ ആത്മകഥയിലൂടെ തുറന്നു പറയുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. മാതാപിതാക്കളുടെ ശിഥിലമായ ദാമ്പത്യം കുട്ടിക്കാലത്ത് ഏറെ വേദനകൾ സമ്മാനിച്ചതായും താരം പറയുന്നു. അച്ഛൻ രണ്ടാമത് വിവാഹിതനായപ്പോൾ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവിന്റെ വീട്ടിലെ അസാന്നിധ്യം

സ്വന്തം ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും തന്റെ ആത്മകഥയിലൂടെ തുറന്നു പറയുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. മാതാപിതാക്കളുടെ ശിഥിലമായ ദാമ്പത്യം കുട്ടിക്കാലത്ത് ഏറെ വേദനകൾ സമ്മാനിച്ചതായും താരം പറയുന്നു. അച്ഛൻ രണ്ടാമത് വിവാഹിതനായപ്പോൾ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവിന്റെ വീട്ടിലെ അസാന്നിധ്യം ബാല്യകാലത്തെ സാരമായി ബാധിച്ചെന്നും നീന ഗുപ്ത പറഞ്ഞു. ‘സച്ച് കഹൂം തോ’ എന്നു പേരിട്ട ആത്മകഥയിലാണ് നീന തന്റെ അനുഭവങ്ങൾ വിവരിക്കുന്നത്.
ജോലിസംബന്ധമായി വളരെ ഉയരത്തിൽ നിൽക്കുമ്പോൾ വ്യക്തി ജീവിതം വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ആത്മകഥയിൽ താരം വ്യക്തമാക്കുന്നുണ്ട്. വിവാദ ഗർഭധാരണവും ഒരു സിംഗിൾ മദർ എന്ന രീതിയില്‍ പിന്നിട്ട വഴികളെ കുറിച്ചും ആത്മകഥയിൽ തുറന്നു പറയുന്നുണ്ട്
‘പ്രണയിച്ച സ്ത്രീ എന്ന നിലയിൽ എന്റെ അമ്മയെ വിവാഹം കഴിക്കാൻ അച്ഛൻ ധൈര്യപൂർവം എടുത്ത തീരുമാനം അഭിനന്ദിക്കേണ്ടതാണ്. എന്നാൽ അദ്ദേഹം അച്ചടക്കമുള്ള മകനുമായിരുന്നു. സ്വന്തം മാതാപിതാക്കളോട് വിധേയത്വമുള്ള വ്യക്തി. സ്വന്തം ജാതിയിൽപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചപ്പോൾ അദ്ദേഹത്തിന് വഴങ്ങേണ്ടിവന്നു.’– നീന ഗുപ്ത വ്യക്തമാക്കി.
വിവാഹിതനാകാനുള്ള പിതാവിന്റെ തീരുമാനം അമ്മയെ മാനസീകമായി തകർത്തെന്നും അവർ ആത്മഹത്യക്ക് ശ്രമിച്ചതായും നീന വ്യക്തമാക്കി. ‘അച്ഛന്റെ വഞ്ചന അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, ഭാഗ്യവശാൽ അത് പരാജയപ്പെട്ടു. എല്ലാദിവസവും അത്താഴത്തിനു ശേഷം അച്ഛൻ പോകുന്നതിലെ അസ്വാഭാവികത എനിക്ക് മനസ്സിലാകാൻ സമയമെടുത്തു. പ്രഭാതഭക്ഷണത്തനോ വസ്ത്രങ്ങൾ മാറുന്നതിനോ അദ്ദേഹം വീട്ടിൽ എത്തിയില്ല. പിന്നീടാണ് അദ്ദേഹം അവരോടൊപ്പമാാണ് ജീവിക്കുന്നതെന്ന് വ്യക്തമായത്. ’– നീന പറയുന്നു.
English Summary: Neena Gupta About Her Parents