ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി ലോകത്തിന്റെ നെറുകയിലെത്തിയ പഞ്ചാബിക്കാരി പെൺകുട്ടിയെ ഇനി ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായ നിമിഷം മുതൽ ഹർനാസ് കൗർ സന്ധു എന്ന ഇരുപത്തിയൊന്നുകാരി സുന്ദരിയാണ് ഇന്റർനെറ്റിലെ താരം. ഹർനാസിന്റെ ഉയരവും ജാതിയും വിദ്യാഭ്യാസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി ലോകത്തിന്റെ നെറുകയിലെത്തിയ പഞ്ചാബിക്കാരി പെൺകുട്ടിയെ ഇനി ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായ നിമിഷം മുതൽ ഹർനാസ് കൗർ സന്ധു എന്ന ഇരുപത്തിയൊന്നുകാരി സുന്ദരിയാണ് ഇന്റർനെറ്റിലെ താരം. ഹർനാസിന്റെ ഉയരവും ജാതിയും വിദ്യാഭ്യാസവും കുടുംബവുമെല്ലാം ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

ADVERTISEMENT

പഞ്ചാബിലെ ചണ്ഡീഗഡിലാണ് ഹർനാസ് ജനിച്ചത്. അച്ഛൻ പി എസ് സന്ധുവും അമ്മ രവിന്ദറും ഏഴു വയസ്സിനു മുതിർന്ന സഹോദരൻ ഹർണൂരുമടങ്ങുന്ന സന്തുഷ്ട കുടുംബം. എംബിഎ പഠനത്തിനൊപ്പം തന്നെ മോഡലിങ്ങിലും അഭിനയത്തോടും താൽപര്യമുണ്ടായിരുന്നു ഹർനാസിന്. പരസ്യ ചിത്രങ്ങൾക്കൊപ്പം രണ്ട് പഞ്ചാബി സിനിമകളിലും നായികയായി.

മിസ്സ്‌ യൂണിവേഴ്സ് മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ച ചരിത്രനിമിഷം അതിവൈകാരികമായിരുന്നു കുടുംബത്തിന്. ഇസ്രായേലിൽ നിന്ന് വിശ്വസുന്ദരിയായി മടങ്ങിയെത്തുന്ന  ഹൃദയംഗമമായി വരവേൽക്കാനുള്ള തയാറെടുപ്പുകളിലാണ് വീടും നാടും. എല്ലാവർക്കും അഭിമാനകരമായ നിമിഷമാണിത്. സർവേശ്വരനിൽ നിന്നും ഇതിനുമപ്പുറമായി ഇനി എന്താണ് ചോദിക്കേണ്ടത്. എല്ലാ സ്വപ്നങ്ങളും നിവൃത്തിയായി. ഹർനാസിനെ സ്വാഗതം ചെയ്യാൻ നാടൻ നൃത്ത രൂപങ്ങളായ ഭാങ്ഗ്രയുടെയും ഗിദ്ദയുടെയും അകമ്പടിയുണ്ടാകും, ഹർനാസിന്റെ അച്ഛൻ പറയുന്നു.

ADVERTISEMENT

പഞ്ചാബികളായ ഞങ്ങൾക്ക് വെണ്ണയും നെയ്യും പറാത്തയുമൊക്കെയാണ് താൽപര്യം. ഹർനാസിനു പക്ഷേ എണ്ണ കലർന്ന ഭക്ഷണത്തോട് അത്ര പ്രിയമില്ല. പഴങ്ങളും സാലഡും ഏറെ ഇഷ്ടമാണ്. ഐസ്ക്രീം പ്രേമിയാണ്. ചോളം കൊണ്ടുള്ള റൊട്ടിയും കറിയുമാണ് ഇഷ്ടവിഭവം. നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം പാചകവും ചെയ്യാറുണ്ട്." മകളെ പറ്റിയുള്ള വാക്കുകളിൽ കാണാം മൊഹാലിയിലെ സീനിയർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായ രവിന്ദർ 

അമ്മയുടെ ആവേശം

ADVERTISEMENT

ഹർനാസ് സന്തോഷത്തിന്റെ കൊടുമുടിയിലാണ്. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ഉണ്ടായതിന്റെ സംതൃപ്തി മുഖത്തുണ്ട്. ചെറുപ്പം മുതൽക്കേ സൗന്ദര്യത്തെയും ഗ്ലാമറിനും ലോകം അവളെ ആകർഷിച്ചിരുന്നു. ലക്ഷ്യങ്ങളും സ്വപ്നങ്ങളും പിന്തുടരുന്നതിൽ നിന്ന് ഒരിക്കലും ഞങ്ങളവളെ നിരുത്സാഹപ്പെടുത്തിയിട്ടില്ല, രവിന്ദർ കൂട്ടിച്ചേർക്കുന്നു.

ആവേശവും സമ്മർദവും കാരണം ഉറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ അവൾ ഞങ്ങളുടെ അഭിമാനമാകുമെന്ന് ഉറപ്പുണ്ടായിരുന്നു, മത്സരത്തിലെ തലേന്നത്തെ രാത്രിയെപ്പറ്റി പറയുമ്പോൾ സഹോദരനായ ഹർണൂരിനും വാക്കുകൾ കിട്ടുന്നില്ല.

English Summary: Miss Universe 2021 Harnaaz Sandhu's family says she is a foodie, loves ice cream