ഞാൻ ഒരു നല്ല അമ്മ അല്ല, ആ കുറ്റ ബോധം എന്നെ അലട്ടുന്നു: മാതൃത്വത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ട്വിങ്കിള്‍ ഖന്ന
ജീവിതത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ആരാധകരോട് മനസ്സു തുറക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. ഇപ്പോൾ മാതൃത്വത്തെ കുറിച്ചു പറയുകയാണ് ട്വിങ്കിൾ ഖന്ന. താൻ ഒരു നല്ല...women, viral news, viral post, breaking news, latest news, breaking news, malayalam news

ജീവിതത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ആരാധകരോട് മനസ്സു തുറക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. ഇപ്പോൾ മാതൃത്വത്തെ കുറിച്ചു പറയുകയാണ് ട്വിങ്കിൾ ഖന്ന. താൻ ഒരു നല്ല അമ്മയല്ലെന്നാണ് ട്വിങ്കിൾ ഖന്ന പറയുന്നത്. ആ യാഥാർഥ്യം തന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. മകള്‍ നിതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രവും താരം പങ്കുവച്ചു.
ട്വിങ്കിൾ സ്‌നേഹത്തോടെ നിതാരയെ ഉമ്മവയ്ക്കുന്നതാണു ചിത്രം. ‘മകളെ ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്ന വ്യക്തി മാത്രമല്ല അമ്മ. പഠനം നിരീക്ഷിക്കുന്ന അതേ ശ്രദ്ധയോടെ മനസ്സ് കാണാനും കഴിയണം. മകളുടെ ചിന്തയുടെ ഓരോ അടരും മനസ്സിലാക്കാൻ കഴിയണം. മനസ്സിൽ രൂപപ്പെടുന്ന ചിന്ത പോലും അമ്മ കണ്ടെത്തണം. ചോദ്യം ഉന്നയിക്കും മുൻപേ ഉത്തരം മനസ്സിൽ വന്നിരിക്കണം. ഒന്നും അമ്മയിൽ നിന്ന് മറച്ചുവയ്ക്കാൻ മകൾക്കു തോന്നിരുത്. ഇത് ഏതെങ്കിലും ഒരു ദിവസത്തെ കാര്യമല്ല. എന്നും എന്നെന്നും അമ്മ മകൾക്കൊപ്പമായിരിക്കണം. എനിക്കു കുറ്റബോധമുണ്ട്. കാരണം ഞാൻ പൂർണതയുള്ള അമ്മ അല്ല. എന്നെപ്പോലെ വേറെയും ആളുകളുണ്ട്. അമ്മമാരുണ്ട്. കുറ്റബോധവുമായി ജീവിക്കുന്നവർ. ഞാനും അവർക്കൊപ്പമാണ്. എന്നാലും സത്യം പറയേണ്ടതുണ്ട് എന്നെനിക്കു തോന്നുന്നു. അപ്രിയമാണെങ്കിലും ആ സത്യം മനോഹരമാണ്’- താരം പറയുന്നു.
നേരത്തെയും മകൾ നിതാരയ്‌ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ നടി പങ്കുവച്ചിരുന്നു. എല്ലാം സ്‌നേഹപൂർണമായവ. പരസ്പര വിശ്വാസവും വാത്സല്യവും അടുപ്പവും സൂചിപ്പിക്കുന്നവ. ഈ വർഷം ഹാലോവീൻ ദിനത്തിലും മകളും അമ്മയും കൂടിയുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങളും ട്വിങ്കിൾ ഖന്ന പങ്കുവച്ചിരുന്നു.2001 ലാണ് ട്വിങ്കിൾ, നടൻ അക്ഷയ് കുമാറിനെ വിവാഹം കഴിക്കുന്നത്. 2002 ൽ മകൻ ആരവ് ജനിച്ചു. 2012 ൽ ആയിരുന്നു മകൾ നിതാരയുടെ പിറവി.
English Summary: Twinkle Khanna speaks of mother’s guilt as she kisses daughter Nitara, husband Akshay Kumar showers love