കുഞ്ഞുണ്ടായപ്പോൾ നിരവധി ചോദ്യങ്ങൾ നേരിട്ടു; രഹസ്യ പ്രണയ ജീവിതം പറഞ്ഞ് നുസ്രത് ജഹാൻ
വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യരുതെന്ന നിലപാടിലായിരുന്നു അടുത്തകാലം വരെ പ്രശസ്ത നടിയും തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിൽ നിന്നുള്ള എംപിയുമായ നുസ്രത് ജഹാൻ. എന്നാൽ ആദ്യ വിവാഹം പരാജയപ്പെടുകയും പുതിയ പങ്കാളിയിൽ ഒരു കുട്ടിയുണ്ടാകുകയും ചെയ്ത ശേഷം...women, viral news, viral post, manroama news , mnaorama online, viral news, viral post, breaking news, latest news

വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യരുതെന്ന നിലപാടിലായിരുന്നു അടുത്തകാലം വരെ പ്രശസ്ത നടിയും തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിൽ നിന്നുള്ള എംപിയുമായ നുസ്രത് ജഹാൻ. എന്നാൽ ആദ്യ വിവാഹം പരാജയപ്പെടുകയും പുതിയ പങ്കാളിയിൽ ഒരു കുട്ടിയുണ്ടാകുകയും ചെയ്ത ശേഷം ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ പോലും തുറന്നുപറയാൻ നടി മടി കാണിക്കുന്നില്ല. തന്റെ കുട്ടിക്ക് നിയമപരമായി അച്ഛനുണ്ടെന്നും ഭർത്താവിനും കുട്ടിക്കും ഒപ്പം സന്തോഷമായി താൻ ജീവിക്കുകയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയ നടി, പ്രണയത്തെക്കുറിച്ചും യാഷ് ദാസ് ഗുപ്തയുമായുള്ള ബന്ധത്തെക്കുറിച്ചും കൂടി തുറന്നുപറയുകയാണ്.
പ്രണയിച്ചെന്നും കാമുകനൊപ്പം ഒളിച്ചോടിയെന്നും പറയാനും നടി മടിക്കുന്നില്ല. പ്രണയത്തെക്കുറിച്ചുള്ള സങ്കൽപങ്ങളും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും കൂടി അവർ വിശദമായി പറഞ്ഞു. അഭ്യൂഹങ്ങളും കിംവദന്തികളും പരന്നതോടെയാണ്, രഹസ്യ ജീവിതം അവസാനിപ്പിച്ച് എല്ലാം പരസ്യമാക്കാൻ നടി തയാറായതെന്നാണു സൂചന. ഇക്കഴിഞ്ഞ ദിവസം നടനും കാമുകനും ജീവിതപങ്കാളിയുമായ യാഷ് ദാസ് ഗുപ്തയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് രണ്ടും പേരും കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞത്.
യാഷ് തന്നെയാണ് നുസ്രത്തിനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. താങ്കൾക്കൊപ്പം ഞാൻ ഒളിച്ചോടുകയായിരുന്നു എന്നാണ് ഇതിനു നടി മറുപടി പറഞ്ഞത്. നീ എന്നൊടൊപ്പം ഒളിച്ചോടിയെന്നോ. തെരുവിലൂടെ കൈ കോർത്ത് നമ്മളിരുവരും ഒടിപ്പോയി എന്നാണോ നീ അർഥമാക്കുന്നതെന്ന് യാഷ് വീണ്ടും ചോദിച്ചു. അല്ല, അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്. ഞാനും നീയും കൂടി രഹസ്യമായി ഒരുമിച്ച് ഒളിച്ചുജീവിച്ചു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. നടി വ്യക്തമാക്കി. വിശദമായി തന്നെ നമ്മുടെ പ്രണയത്തെക്കുറിച്ച് ഞാൻ പറയാം. ഒറ്റവാക്കിൽ പറഞ്ഞാൽ അത് ഒളിച്ചോട്ടം തന്നെയാണ്. രഹസ്യമായ ജീവിതം. എന്നാൽ യാഷ് ദാസ് ഗുപ്ത എന്ന താങ്കളെ പ്രണയിക്കാനുള്ള തീരുമാനം എന്റേതായിരുന്നു. എന്റെ പ്രണയം. എന്റെ ചോയ്‌സ്. നീയുമായി പ്രണയത്തിലാകണം എന്നതായിരുന്നു നിയോഗം. അതു ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. ബാക്കിയെല്ലാം എല്ലാവർക്കുമറിയാവുന്ന ചരിത്രം- നുസ്രത് പറഞ്ഞു. സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെ തൊട്ടടുത്തുതന്നെ യാഷ് അതു കേട്ടുനിന്നു.
പ്രണയം നിർവചിക്കാമോ എന്നായിരുന്നു യാഷിന്റെ നസ്രത്തിനോടുള്ള അടുത്ത ചോദ്യം. ഒരുമിച്ചായിരിക്കുക എന്നതാണ് പ്രണയം. ഒരുമ സന്തോഷത്തിലേക്കു നയിക്കുന്നു. എല്ലാ ദിവസവും. വല്ലപ്പോഴും കാണുകയും മറക്കുകയും ചെയ്യുക എന്നതല്ല ഞാൻ ഉദ്ദേശിക്കുന്നത്. പ്രണയം ബുദ്ധിമുട്ടേറിയതാണ്. എന്നാൽ, പ്രണയം കോരിച്ചൊരിഞ്ഞ് ഓരോ ദിവസവും നീ എന്റെ ജീവിതം, നമ്മുടെ ജീവിതം മധുരമുള്ളതാക്കുന്നു. ഇതുതന്നെയല്ലേ പ്രണയം.
ഒരിക്കൽ തങ്ങൾ നടത്തിയ ഒളിച്ചുകളിയെക്കുറിച്ചു യാഷും മനസ്സു തുറന്നു. രണ്ടുപേരും കൂടി ഒരുമിച്ച് കാൽപനികമായ ഒരു യാത്ര എന്നതായിരുന്നു പ്ലാൻ. എന്നാൽ അത്, തിരക്കേറിയ തെരുവുകളിലൂടെയുള്ള ഒരു പിന്തുടരൽ ആയി മാറി. കാർ ചേസിങ് എന്നും പറയാം. ഒരാൾ മുന്നേ അതിവേഗം പോകുക. മറ്റേയാൾ, ആദ്യം പോയയാളെ തിരഞ്ഞ് പിന്നാലെ സഞ്ചരിക്കുക. ഒരാൾ പോലും അറിഞ്ഞില്ല കാറിൽ പായുന്നത് നസ്രത്തും യാഷ് ദാസ് ഗുപ്തയും ആണെന്ന്. സിനിമയിലും രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന താരദമ്പതികളാണെന്ന്. ആരും കാണാതെ രക്ഷപ്പെട്ടു എന്നാണു പറയേണ്ടത്. എന്തായാലും സംഭവം രസകരമായിരുന്നു. രണ്ടുപേരും നന്നായി ആസ്വദിച്ചു-യാഷ് തങ്ങളുടെ പ്രണയത്തിലെ സാഹസികതയും വിശദീകരിച്ചു.
English Summary: Nusrat Jahan finally reveals how she fell in love with Yash Dasgupta. Says she 'absconded' with him