‘എന്നെ ഞാനാക്കിയത് നിങ്ങളാണ്, എല്ലാവർക്കും നന്ദി’, സ്വാധീനിച്ച സ്ത്രീകളെ പേരു പറഞ്ഞ് പരാമർശിച്ച് അജയ്ദേവ്ഗൺ
ലിംഗസമത്വം ഉറപ്പു വരുത്തണം എന്ന സന്ദേശവുമായാണ് ഇത്തവണ ലോക വനിതാ ദിനം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകളെ കുറിച്ച് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും...women, ajay devgn, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, women news

ലിംഗസമത്വം ഉറപ്പു വരുത്തണം എന്ന സന്ദേശവുമായാണ് ഇത്തവണ ലോക വനിതാ ദിനം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകളെ കുറിച്ച് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പറയുകയും ചെയ്തു. അത്തരത്തിൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകളെ കുറിച്ചു പറയുകയാണ് പ്രശസ്ത താരം അജയ് ദേവ്ഗൺ. അമ്മ വീണ, ഭാര്യ കജോൾ, മകള് നൈസ, സഹോദരിമാരായ കവിത, നീലം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് അജയ് ദേവഗണിന്റെ പോസ്റ്റ്. ഈ അഞ്ച് വനിതകളുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് അജയ് ദേവ്ഗൺ പങ്കുവച്ച വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും പറയുന്നത്. തന്റെ ജീവിതം ശരീയായ വഴികളിലേക്കു തിരിച്ചു വിട്ടതിൽ ഈ സ്ത്രീകൾക്കു പ്രധാന പങ്കുണ്ടെന്നും താരം പറയുന്നു.
വീണയുടെ മകൻ, കവിതയുടെയും നീലത്തിന്റെയും സഹോദരൻ, കജോളിന്റെ ഭർത്താവ്, നൈസയുടെ അച്ഛൻ എന്നിങ്ങനെയാണ് അജയ് ദേവ്ഗൺ കുറിച്ചത്. ‘എന്നെ ഞാനാക്കിയത് നിങ്ങൾ ഓരോരുത്തരും ആണ്.’– അജയ് ദേവ്ഗൺ വ്യക്തമാക്കി. രാജ്യാന്തര വനിതാ ദിനം എന്ന ഹാഷ്ടാഗോടെയാണ് താരം കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്.
തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാറുണ്ട് അജയ് ദേവ്ഗൺ. അടുത്തിടെ കജോളിന്റെ സഹോദരി തനിഷാ മുഖർജിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളിലും അജയ് ദേവ്ഗണിനെ കാണാം. അജയ് ദേവ്ഗണിനൊപ്പം കജോൾ, തനിഷാ, കജോളിന്റെ അമ്മ തനുജ, അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകൻ യുഗ് എന്നിവരെയും ചിത്രത്തിൽ കാണാം. 1999ലായിരും കജോളിന്റെയും അജയ് ദേവ്ഗണിന്റെയും വിവാഹം.
English Summary: Women's Day 2022: Ajay Devgn, Sorry, "Kajol's Husband, Nysa's Father" Wins The Internet