എനിക്ക് ഒരു പുരുഷന്റെ ആവശ്യമില്ല, ഞാൻ മാത്രം മതി; സ്വയം വിവാഹം ചെയ്ത് സീരിയൽ താരം
സ്വയം വിവാഹം കഴിക്കുന്ന ‘സോളോഗമി’ ഇന്ത്യയില്‍ പ്രചാരത്തിലായിട്ട് അധികമായിട്ടില്ല. ഇന്ത്യയില്‍ ഗുജറാത്തിലെ ക്ഷമ ബിന്ദു എന്ന 24കാരിയാണ് ഇത്തരത്തില്‍ വിവാഹം കഴിച്ച് മാധ്യമ ശ്രദ്ധനേടിയത്. ഇപ്പോള്‍ ടെലിവിഷന്‍ താരമായ കനിഷ്ക..women, sologomy, manorama news, manorama online, breaking news, latest news, malayalam news

സ്വയം വിവാഹം കഴിക്കുന്ന ‘സോളോഗമി’ ഇന്ത്യയില്‍ പ്രചാരത്തിലായിട്ട് അധികമായിട്ടില്ല. ഇന്ത്യയില്‍ ഗുജറാത്തിലെ ക്ഷമ ബിന്ദു എന്ന 24കാരിയാണ് ഇത്തരത്തില്‍ വിവാഹം കഴിച്ച് മാധ്യമ ശ്രദ്ധനേടിയത്. ഇപ്പോള്‍ ടെലിവിഷന്‍ താരമായ കനിഷ്ക സോണിയും സ്വയം വിവാഹം കഴിച്ചതായുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമുളള ചിത്രങ്ങളും കനിഷ്ക പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യന്‍ സംസ്കാരപ്രകാരം വിവാഹമെന്നത് ലൈംഗികത മാത്രമല്ലെന്നും അത് സ്നേഹവും വിശ്വാസ്യതയും കൂടിയാണെന്നും കനിഷ്ക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. 'സ്വയം വിവാഹം കഴിച്ചതിലൂടെ എന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഞാന്‍ സ്നേഹിക്കുന്നത് എന്നെ മാത്രമാണ്, മറ്റൊരു പുരുഷനെ എന്റെ ജീവിതത്തില്‍ ആവശ്യമില്ല'– കനിഷ്ക പറയുന്നു. മാത്രമല്ല ഒറ്റയ്ക്കാവുമ്പോള്‍ തന്റെ ഗിറ്റാറിനൊപ്പം താന്‍ സന്തോഷവതിയായി ഇരിക്കുന്നുവെന്നും ശിവനും ശക്തിയും തനിയ്ക്കുളളില് തന്നെയാണെന്നും അവര്‍ പറയുന്നു.
കനിഷ്ക പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും. മദ്യമോ മയക്കുമരുന്നോ കഴിച്ച് ഇട്ട പോസ്റ്റായിരിക്കും ഇതെന്നാണ് കമന്റുകള്‍ ഉയര്‍ന്നത്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടിയെന്നോണം അവര്‍ മറ്റൊരു കുറിപ്പിലൂടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ പൂര്‍ണമായും ഇന്ത്യന്‍ സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവളാണെന്നും വര്‍ഷങ്ങളായി അഭിനയരംഗത്ത് തുടരുന്നുണ്ടെങ്കിലും ഇതുവരെ മദ്യം ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. താന്‍ പറഞ്ഞത് ഉത്തമ ബോധ്യത്തോടെയാണെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കനിഷ്ക സോണി പ്രതികരിച്ചു. മാത്രമല്ല വിവാഹമെന്നത് സ്നേഹവും വിശ്വാസ്യതയുമാണ്, പുരുഷന്മാരില് എനിക്കുളള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അവര്‍ തുറന്നു പറയുന്നുണ്ട്.
ഇപ്പോള്‍ അമേരിക്കയിലുള്ള കനിഷ്ക ഹോളിവുഡിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ടെലിവിഷന്‍ പരിപാടികളായ ദേവോം കെ ദേവ്... മഹാദേവ്, പവിത്ര രിഷ്ത, മഹാബലി ഹനുമാന്, ദിയ ഓര് ബാട്ടി ഹം തുടങ്ങിയവയിലും അഭിനയിച്ചിട്ടുളള താരമാണ് കനിഷ്ക സോണി.
English Summary: Diya Aur Baati Hum Fame Kanishka Soni Marries Herself: 'Marriage is Not About Sex