മക്കളുടെ പഠനവിവരങ്ങൾ പലപ്പോഴും മാതാപിതാക്കളെ സ്കൂൾ അധികൃതർ അറിയിക്കാറുണ്ട്. ഒപ്പം ഇനി ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെന്നും രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ചോദിക്കും. ഇത്തരം ചോദ്യങ്ങൾക്ക് ഒരു അമ്മ നൽകിയ രസകരമായ മറുപടിയാണ്...women, manorama news, manorama online, viral news, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ പഠനവിവരങ്ങൾ പലപ്പോഴും മാതാപിതാക്കളെ സ്കൂൾ അധികൃതർ അറിയിക്കാറുണ്ട്. ഒപ്പം ഇനി ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെന്നും രക്ഷിതാക്കളോട് അവർ ചോദിക്കും. ഇത്തരം ചോദ്യങ്ങൾക്ക് ഒരു അമ്മ നൽകിയ രസകരമായ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നാലു വയസ്സുള്ള കുട്ടിയുടെ സ്വഭാവ രൂപീകരണം സംബന്ധിച്ചുള്ള സ്കൂൾ അധികൃതരുടെ ചോദ്യത്തിനായിരുന്നു അമ്മയുടെ രസകരമായ മറുപടി. 

അമേരിക്കൻ എഴുത്തുകാരിയായ എമിലി ഗോൾഡാണ് നാലു വയസ്സുള്ള മകൻ ഇല്യയെ കുറിച്ചുള്ള സ്കൂൾ അധികൃതരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകിയത്. സ്കൂൾ ഫോമിൽ നൽകിയ മറുപടിയുടെ ഫോട്ടോയും എമിലി പങ്കുവച്ചു. നാലു ചോദ്യങ്ങൾക്കാണ് എമിലിയുടെ മറുപടി. 

ADVERTISEMENT

സമൂഹികമായി ഈ ടേമിൽ കുട്ടി എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് എല്ലാവർക്കും പ്രിയപ്പെട്ട ഒരു പെൺകുട്ടിയെ പോലെയായിരുന്നില്ല എന്നായിരുന്നു എമിലിയുടെ മറുപടി. പഠനത്തിൽ ഈ വർഷം നിങ്ങളുടെ കുട്ടി എങ്ങനെയായിരിക്കണം എന്ന സ്കൂൾ അധികൃതരുടെ ചോദ്യത്തിന് ഇപ്പോൾ ആര് ഇതെല്ലാം ശ്രദ്ധിക്കുന്നു അവന് നാലു വയസ്സു മാത്രമാണ് പ്രായം എന്ന് ഈ അമ്മ മറുപടി നൽകി. മൂന്നുവാക്കുകളിൽ കുഞ്ഞിനെകുറിച്ച് എഴുതാനായിരുന്നു അടുത്ത ചോദ്യം. അവൻ പ്രസരിപ്പുള്ളവനും സ്വയം പര്യാപ്തത കൈവരിച്ചവനും, ശാന്തമായിരിക്കുന്നവനും ആണ്. 

നിങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾ ഇനി എന്തെങ്കിലും അറിയാനുണ്ടോ എന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ ചോദ്യം. ‘നിങ്ങൾ ഇല്യയെ സ്നേഹിക്കുന്നുണ്ട്. അവൻ ഒരു നല്ല മനുഷ്യനാണ്.’– എമിലി റിപ്പോർട്ടിൽ എഴുതി. എമിലിയുടെ ഫോട്ടോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. സ്കൂൾ അധികൃതർക്കുള്ള എമിലിയുടെ മറുപടി പ്രകീർത്തിച്ചു കൊണ്ടായിരുന്നു കമന്റുകൾ. 

ADVERTISEMENT

English Summary: Mother's Savage Response In Her 4-Year-Old Son's School Form Goes Viral