അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കുടുംബവിശേഷങ്ങൾ ആരാധകരുമായി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ചിലകാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം...women, manorama news, manorama online, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാരുഖിന്റെ ചില സ്വഭാവങ്ങൾ മക്കൾക്കു ലഭിക്കരുതെന്ന് ആഗ്രഹിച്ചിരുന്നതായി ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ. അടുത്ത സുഹൃത്ത് കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിൽ സംസാരിക്കവേയാണ് ഗൗരി ഇത്തരത്തിൽ പറഞ്ഞത്. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഷാരുഖിന്റെ ചില സ്വഭാവങ്ങൾ മക്കൾക്കുണ്ടാകരുതെന്ന് തനിക്ക് നിർബന്ധമായിരുന്നു. ഷാരുഖിന്റെ ഏത് സ്വഭാവ സവിശേഷതകളാണ് കുട്ടികളിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം.

‘ഏതായാലും അദ്ദേഹത്തിന്റെ ചില സ്വഭാവ സവിശേഷതകൾ അവർക്ക് ലഭിക്കാത്തതിൽ എനിക്കു സന്തോഷമുണ്ട്. അത് ഒരിക്കലും ഗുണങ്ങളല്ല എന്നതാണ് കാര്യം. അവർ കൃത്യനിഷ്ഠയുള്ളവരാണ്. അവർ 100 മണിക്കൂർ ബാത്ത്റൂമിൽ ചിലവഴിക്കില്ല. അവര്‍ക്ക് ഷാരുഖിന്റെ ഈ സ്വഭാവം ഇല്ലാത്തതിനാൽ സന്തോഷമുണ്ട്.’ – ഗൗരി ഖാൻ പറയുന്നു.

ADVERTISEMENT

ഷാരുഖ് ബാത്ത്റൂമിൽ ഇരുന്ന് ടിവി കാണുകയും പുസ്തകം വായിക്കുകയും ചെയ്യുമെന്ന് ഗൗരി പറയുന്നു. ഒരേസമയം പലകാര്യങ്ങൾ ചെയ്യും. ഒരേസമയം പലകാര്യങ്ങൾ ചെയ്യുന്ന കഴിവ് കുട്ടികൾക്കു ലഭിച്ചിട്ടുണ്ട്. ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വ്യക്തിയാണ് ഷാരുഖ് എന്നും ഗൗരി പറയുന്നുണ്ട്. ‘കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ആളാണ്. തനിക്കു ചുറ്റിലുമുള്ളവരെ പരിഗണിക്കുകയും ചെയ്യും. ’– ഗൗരി വ്യക്തമാക്കി.

English Summary: Gauri Khan reveals she doesn't want her kids to inherit THESE habits from Shah Rukh Khan