ഭാര്യയുടെ ഡേറ്റിങ് പങ്കാളി ഇന്ന് കുടുംബാംഗം;‘പോളിഎയ്മറി’യിലാണെന്ന കാര്യം കുഞ്ഞുങ്ങളോട് മറച്ചില്ല; വ്യത്യസ്ത ജീവിതം
ബഹുഭാര്യത്വവും ബഹുഭർതൃത്വവുമെല്ലാം നിയമപരമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ പോലും അത്തരം ജീവിതം നയിക്കുന്നവരെ സമൂഹത്തിന് പൂർണ്ണമായി അംഗീകരിക്കാനാവണമെന്നില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ പരസ്പര സമ്മതത്തോടെ ...women, polymory, polygomy, mnaorama news, manorama online, viral news, viral video, latest news, malayalam news
ബഹുഭാര്യത്വവും ബഹുഭർതൃത്വവുമെല്ലാം നിയമപരമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ പോലും അത്തരം ജീവിതം നയിക്കുന്നവരെ സമൂഹത്തിന് പൂർണ്ണമായി അംഗീകരിക്കാനാവണമെന്നില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ പരസ്പര സമ്മതത്തോടെ ...women, polymory, polygomy, mnaorama news, manorama online, viral news, viral video, latest news, malayalam news
ബഹുഭാര്യത്വവും ബഹുഭർതൃത്വവുമെല്ലാം നിയമപരമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ പോലും അത്തരം ജീവിതം നയിക്കുന്നവരെ സമൂഹത്തിന് പൂർണ്ണമായി അംഗീകരിക്കാനാവണമെന്നില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ പരസ്പര സമ്മതത്തോടെ ...women, polymory, polygomy, mnaorama news, manorama online, viral news, viral video, latest news, malayalam news
ബഹുഭാര്യത്വവും ബഹുഭർതൃത്വവുമെല്ലാം നിയമപരമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ പോലും അത്തരം ജീവിതം നയിക്കുന്നവരെ സമൂഹത്തിന് പൂർണ്ണമായി അംഗീകരിക്കാനാവണമെന്നില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ പരസ്പര സമ്മതത്തോടെ പുറത്തുള്ളവരുമായി ഡേറ്റിങ് നടത്തുന്ന ജീവിതം നയിച്ചാലോ. സമൂഹം എന്തു കരുതുന്നു എന്ന് ചിന്തിക്കാതെ പരസ്പരധാരണയോടെ പുതിയ പങ്കാളികളെ കണ്ടെത്തി ജീവിതം സന്തോഷത്തോടെ ചിലവിടുകയാണ് വിർജീനിയയിലെ റിച്ച്മണ്ട് സ്വദേശികളായ ജെന്നിഫർ-ഡാനിയേൽ ദമ്പതികൾ. ഇപ്പോൾ കുട്ടികൾ അടങ്ങുന്ന കുടുംബത്തിനൊപ്പം ജെന്നിഫറിന്റെ ഡേറ്റിങ് പങ്കാളിയെയും ഒപ്പംകൂട്ടി പരസ്പര സ്നേഹത്തോടെ കഴിയുകയാണ് ഇവർ.
ഇരുവർക്കും ഭാര്യാഭർതൃബന്ധത്തിന് പുറമേ താൽക്കാലിക പങ്കാളികളെ കണ്ടെത്താനുള്ള താൽപര്യമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഡേറ്റിങ്ങുകൾക്കായി പോകാൻ തീരുമാനമായത്. മക്കൾക്ക് അഞ്ചും മൂന്നും വയസ്സുള്ളപ്പോഴായിരുന്നു ഈ തീരുമാനം. കൗൺസിലിങ്ങിലൂടെയും പുസ്തകങ്ങളിലൂടെയും ഇത്തരം ജീവിതരീതിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു തുടങ്ങിയത്. പങ്കാളികളെ കണ്ടെത്തുന്നതിനു മുൻപുതന്നെ ബഹുസ്വരതയോടെ ജീവിക്കുന്നവരുടെ കൂട്ടായ്മകളിൽ ഇവർ കുട്ടികളുമൊത്ത് പങ്കെടുത്തു. തങ്ങളുടെ പുതിയ ജീവിതരീതി ഇതാവുമെന്ന് കുട്ടികൾക്കു മനസ്സിലാക്കി കൊടുക്കുകയായിരുന്നു ഉദ്ദേശം.
അധികം വൈകാതെ ഇരുവരും പുറമേ നിന്നുള്ള പങ്കാളികളെ കണ്ടെത്തി തുടങ്ങി. അതിനുശേഷം കുട്ടികളോട് ഇക്കാര്യത്തെപ്പറ്റി തുറന്നു സംസാരിക്കുകയും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. കുടുംബത്തിലെ കാര്യങ്ങൾക്ക് ഒരിക്കലും ഒരു തടസ്സവും വരാൻ പാടില്ല എന്ന ഉറച്ച തീരുമാനവും ഇരുവരും എടുത്തിരുന്നു. ഒരാൾ ഡേറ്റിങ്ങിനായി പുറത്തു പോകുമ്പോൾ മറ്റൊരാൾ കുട്ടികൾക്കൊപ്പം സമയം ചിലവിടുന്നതായിരുന്നു പതിവ്. സ്ഥിരമായി ഒരു പങ്കാളിയെ ഒപ്പംകൂട്ടുക എന്ന ഉദ്ദേശം ഇരുവർക്കും ഉണ്ടായിരുന്നില്ല.
പങ്കാളികളിൽ പലരെയും ഡിന്നർ പാർട്ടികൾക്കും മറ്റുമായി വീട്ടിലേക്ക് ക്ഷണിക്കുമെങ്കിലും കുട്ടികൾ അവരുമായി അടുത്തിരുന്നില്ല. 2018 ൽ ടൈ എന്ന വ്യക്തിയുമായി ജെന്നിഫർ പരിചയപ്പെട്ടതോടെയാണ് കാര്യങ്ങൾക്കു മാറ്റം വന്നു തുടങ്ങിയത്. രണ്ടുവർഷത്തോളം ആ ബന്ധം തുടർന്നു. അതിനോടകം കുട്ടികളും ടൈയുമായി അടുത്തു കഴിഞ്ഞിരുന്നു. ടൈയെയും കൂടി ഒപ്പം താമസിപ്പിക്കാൻ ആഗ്രഹം തോന്നിയതോടെ ഇക്കാര്യം ജെന്നിഫർ കുടുംബവുമായി ചർച്ച ചെയ്തു. മക്കളും ഡാനിയേലും ആ തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ അത്തരം ഒരു ജീവിതത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി ഡാനിയേലും ജെന്നിഫറും ടൈയും തങ്ങളുടെ വ്യക്തിഗത തെറാപ്പിസ്റ്റുകളുമായി ചർച്ച നടത്തിയിരുന്നു. കുട്ടികളുടെ സുരക്ഷയെയും മനോനിലയെയും ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ ബന്ധം കൊണ്ടുപോകണം എന്നതാണ് അവർക്ക് കിട്ടിയ ഉപദേശം. ഇതനുസരിച്ച് മൂന്ന് പേരും കുട്ടികളുടെ രക്ഷിതാക്കൾ എന്ന നിലയിൽ പ്രവർത്തിക്കണമെന്ന ധാരണയിൽ ഒരുമിച്ച് ജീവിതവും ആരംഭിച്ചു. 2020 ലാണ് ടൈ കുടുംബത്തിന്റെ ഭാഗമായി ജീവിച്ചു തുടങ്ങിയത്. ലോക്ക്ഡൗൺ സമയം വന്നതോടെ എല്ലാവർക്കും ധാരാളം സമയം ഒന്നിച്ച് പങ്കിടാനും സാധിച്ചു. രണ്ടാമത് ഒരു അച്ഛനെക്കൂടി കിട്ടിയ സന്തോഷത്തിലാണ് കുട്ടികളിപ്പോൾ.
മൂന്നുപേരും ഇപ്പോഴും ഡേറ്റിംഗ് നടത്താറുണ്ട്. എന്നാൽ കുട്ടികൾക്കരികിലേക്ക് ആര് എത്തണമെന്ന കാര്യത്തിൽ കൃത്യമായ ബോധ്യത്തോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാറുള്ളൂ. പുതിയ ആൾക്കാരുമായി കുട്ടികൾ കൂടുതൽ അടുപ്പത്തിലാവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും കാരണവശാൽ ഇത്തരം ഡേറ്റിംഗ് പങ്കാളികളുമായി തങ്ങൾ വേർപിരിഞ്ഞാൽ അത് കുട്ടികൾക്ക് ആഘാതമാവരുതെന്ന് കരുതിയാണ് ഈ മുൻകരുതൽ. മൂവരുടേയും കുടുംബങ്ങൾക്ക് ഈ ജീവിതരീതി ഇനിയും അംഗീകരിക്കാനായിട്ടില്ല. കുടുംബാഗങ്ങളിൽ പലരും സംസാരിക്കാൻ പോലും കൂട്ടാക്കാതെയായി. എന്നാൽ തങ്ങൾ കെട്ടിപ്പടുത്ത ജീവിതം ഓർത്ത് അഭിമാനം മാത്രമേയുള്ളൂ എന്നാണ് ജെന്നിഫറിന്റെ പ്രതികരണം. മാതാപിതാക്കളുടെ ജീവിതരീതികളെക്കുറിച്ചും സമൂഹത്തിലെ വ്യത്യസ്തമായ ബന്ധങ്ങളെക്കുറിച്ചും കുട്ടികളിൽ നിന്നും മറച്ചു പിടിക്കാതെ തുറന്ന് സംസാരിച്ചാൽ അത് മനസ്സിലാക്കി ജീവിതം സന്തോഷകരമായി നയിക്കാനാകും എന്നും ജെന്നിഫർ പറയുന്നു.
English Summary: My husband and I have never hidden our polyamory from our kids