ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അതിസമ്പന്നയായ ഇന്ത്യൻ ഭാര്യ; അക്ഷത ലണ്ടനിലെ കോടീശ്വരി!
‘ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കോടീശ്വരിയായ ഭാര്യ’.– അതാണ് അക്ഷത മുർത്തിക്ക് മാധ്യമങ്ങൾ ഇപ്പോൾ നൽകുന്ന വിശേഷണം. ഋഷി സുനക് ബ്രിട്ടനെ നയിക്കാനൊരുങ്ങുമ്പോൾ ഇന്റർനെറ്റിൽ അക്ഷത ആരാണെന്ന് തിരയുകയാണ് ലോകം...women, akshata murthy, rishi sunak, manorama news, manorama online

‘ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കോടീശ്വരിയായ ഭാര്യ’ – അതാണ് അക്ഷത മൂർത്തിക്ക് മാധ്യമങ്ങൾ ഇപ്പോൾ നൽകുന്ന വിശേഷണം. ഋഷി സുനക് ബ്രിട്ടനെ നയിക്കാനൊരുങ്ങുമ്പോൾ അക്ഷതയും വാർത്തകളിൽ നിറയുകയാണ്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ, ബ്രിട്ടിനിലെ അതിസമ്പന്നയായ ഇന്ത്യൻ വനിത എന്നിവയ്ക്കൊപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന വിശേഷണവുമുണ്ട് അക്ഷതയ്ക്കിപ്പോൾ. ഇൻഫോസിസിൽ 0.93 ശതമാനം ഓഹരിയും അക്ഷതയ്ക്കുണ്ട്.
ബ്രിട്ടനിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 222–ാം സ്ഥാനത്താണ് ഋഷി– അക്ഷത ദമ്പതികൾ. 2022 ലെ കണക്കനുസരിച്ച് ഇരുവർക്കുമായി 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ട്. അക്ഷതയുടെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് ബ്രിട്ടിഷ് മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടന്നിരുന്നു. ബ്രിട്ടനിൽ സ്ഥിരതാമസക്കാരല്ലാത്തവർക്ക് വിദേശത്തുനിന്നുള്ള വരുമാനത്തിന് ബ്രിട്ടനിൽ നികുതിയടയ്ക്കേണ്ടതില്ല. ഈ പഴുത്, അന്ന് ധനമന്ത്രിയായിരുന്ന സുനകും ഉപയോഗപ്പെടുത്തുന്നുവെന്നും ധനമന്ത്രിയുടെ ഭാര്യ നികുതിയടയ്ക്കുന്നില്ലെന്നും ആരോപണമുയർന്നു. നിയമപരമായി നൽകേണ്ടതില്ലെങ്കിൽ കൂടി, ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത അന്നു നികുതിയായി അടച്ചത് 20 മില്യൻ പൗണ്ടാണ്.
1980ൽ ഹൂബ്ലിയിലാണ് അക്ഷത ജനിച്ചത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു കുട്ടിക്കാലം. എൻജിനീയറായിരുന്നു അക്ഷതയുടെ അമ്മ സുധ മൂർത്തി. അക്ഷതയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ അവർ മുംബൈയിലേക്കു താമസം മാറി. ബെംഗളൂരുവിലെ ബാൾഡ്‌വിൻ ഗേൾസ് സ്കൂളിലായിരുന്നു അക്ഷതയുടെ പ്രാഥമിക വിദ്യാഭ്യാസം. കലിഫോര്‍ണിയയിൽനിന്ന് ഇക്കണോമിക്സ് ബിരുദം നേടി. ഫാഷൻ ഡിസൈനിങ്ങും പഠിച്ചു. സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എംബിഎ നേടി. സ്റ്റാൻഫഡിൽ അക്ഷത ഋഷിയെ പരിചയപ്പെട്ടത്. 2009 ഓഗസ്റ്റിലായിരുന്നു വിവാഹം.
2007ൽ ഡച്ച് ക്ലീൻ ടെക്കിൽ മാർക്കറ്റിങ് ഡയറക്ടറായി അക്ഷത തന്റെ കരിയർ ആരംഭിച്ചു. രണ്ടുവർഷം അവിടെ ജോലി ചെയ്തു. ശേഷം സ്വന്തമായി വസ്ത്രനിർമാണ കമ്പനി ആരംഭിച്ചു. 2012ൽ കമ്പനി നിർത്തലാക്കി. സ്റ്റാർട്ടപ് സംരംഭങ്ങൾക്കു സഹായമാകുന്ന വെൻച്വർ കാപ്പിറ്റലിന്റെ ഡയറക്ടറായി. ഇൻഫോസിസിന്റെ ലണ്ടൻ ബ്രാഞ്ച് നിയന്ത്രിച്ചതും അക്ഷതയാണ്. 2015ൽ റിച്ച് മോണ്ടിലെ എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുൻപ് തന്റെ ഷെയർ ഋഷി സുനക് അക്ഷതയുടെ പേരിലാക്കി. റസ്റ്ററന്റുകളുെടയും ഫിറ്റ്നസ് സെന്ററുകളുടെയും ഉടമ കൂടിയാണ് അക്ഷത.
അനൗഷ്ക, കൃഷ്ണ എന്നീ രണ്ടു പെൺകുട്ടികളുണ്ട്. ഓൾഡ് ബ്രോംടൺ റോഡിൽ ഒരു ഫ്ലാറ്റും കെൻസിങ്ടണിൽ സ്വന്തമായി വീടും ഉണ്ട്. യോർക‌്‌ഷറിലും സാന്റാ മോണിക്കയിലും അപ്പാർട്മെന്റുകൾ ഉണ്ട്. ഋഷി സുനക് ചാൻസലറായിരുന്നപ്പോള്‍ 11 ഡൗണിങ് സ്ട്രീറ്റിലായിരുന്നു താമസം.
English Summary: Who is Akshata Murthy