മേഗൻ മാർക്കിളിനെ ചൊല്ലി ബ്രിട്ടീഷ് രാജകുടുംബത്തിലുണ്ടായ തമ്മിൽതല്ലിനെ കുറിച്ച് തന്റെ ആത്മകഥ സ്പെയറിൽ ഹാരി രാജകുമാരൻ തുറന്നു പറഞ്ഞ വാർത്ത ചർച്ചയാകുകയാണ്. ആഫ്രോ– അമേരിക്കൻ വംശജയായ മേഗനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടു വലിയ വഴക്കുകൾ...Women, Meghan Markle, Manorama News, Manorama Online, Malayalam news, Breaking News, Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേഗൻ മാർക്കിളിനെ ചൊല്ലി ബ്രിട്ടീഷ് രാജകുടുംബത്തിലുണ്ടായ തമ്മിൽതല്ലിനെ കുറിച്ച് തന്റെ ആത്മകഥ സ്പെയറിൽ ഹാരി രാജകുമാരൻ തുറന്നു പറഞ്ഞ വാർത്ത ചർച്ചയാകുകയാണ്. ആഫ്രോ– അമേരിക്കൻ വംശജയായ മേഗനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടു വലിയ വഴക്കുകൾ രാജകുടുംബത്തിലുണ്ടായതായി ഹാരി തന്റെ ആത്മകഥയിൽ തുറന്നു പറയുന്നുണ്ട്. കൂടാതെ മേഗനുമായുള്ള ഡേറ്റിങ്ങിനു തീരുമാനമെടുത്തിനെ കുറിച്ചും ഹാരി തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. ഡേറ്റിങ് തുടങ്ങുന്നതിനു മുൻപ് മേഗന്റെ ചില പ്രണയ രംഗങ്ങൾ ഗൂഗിളിൽ പരിശോധിച്ചതായും ഹാരി പറയുന്നു. അത് തനിക്കു സംഭവിച്ച തെറ്റായിരുന്നു എന്ന് ഹാരി വെളിപ്പെടുത്തി. 

ഡേറ്റിങ് തുടങ്ങുന്ന കാലത്ത് ഒരു ടെലിവിഷന്‍ ഷോയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു മേഗൻ. ഷോയുടെ ഭാഗമായി മേഗന്റെ കഥാപാത്രം മറ്റൊരാളുമായി ഡേറ്റിങ്ങിലാകുന്നുണ്ട്. ‘മേഗനും കൂടെ അഭിനയിക്കുന്ന ചിലരും ചൂഷണം ചെയ്യപ്പെടുന്നതിനു പലപ്പോഴും ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്. എനിക്കതു കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല.’– ഹാരി പറഞ്ഞു. 

ADVERTISEMENT

രാജകുടുംബത്തിൽ മേഗനുമായുള്ള ഡേറ്റിങ്ങിന്റെ വിവരം പറഞ്ഞപ്പോൾ വില്യമും കേറ്റും ശക്തമായി എതിർത്തിരുന്നതായും മതവാദികളെ പോലെ സംസാരിച്ചതായും ഹാരി പറയുന്നുണ്ട്. മേഗനുമായുള്ള ബന്ധത്തെ കുറിച്ചു പറഞ്ഞപ്പോൾ വളരെ അമ്പരപ്പിക്കുന്ന പെരുമാറ്റമാണ് അവരിൽ നിന്ന് നേരിടേണ്ടി വന്നത്. ‘ആ സമയത്തെല്ലാം വില്യമും കെയ്റ്റും മേഗനെ രാജകുടുംബത്തിലേക്കു സ്വാഗതം ചെയ്യില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ അവളുടെ ഒരു ഓട്ടോഗ്രാഫിനു വേണ്ടി അവർക്ക് അലയേണ്ടി വരുമോ എന്നാണ് എന്റെ ഭയം.’– രാജകുടുംബത്തെ കളിയാക്കിക്കൊണ്ട് ഹാരി പറയുന്നു. 2016ലാണ് ഹാരിയും മേഗനും ഡേറ്റിങ് തുടങ്ങുന്നത്. 2018ൽ ഇരുവരും വിവാഹിതരായി. 

English Summary: Prince Harry says he made the ‘mistake of Googling and watching’ Meghan Markle’s ‘love scenes online’