കുടുംബത്തിൽ പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും ഉടലെടുക്കുന്നതു സാധാരണമാണ്. ഇത്തരം ചെറിയ പിണക്കങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നത് ഒരു പരിധി വരെ പരസ്പര സ്നേഹം മനസ്സിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തെന്നു വരാം. എന്നാൽ....Women, Manorama News, Manorama Online, Viral News, Breaking News, Latest News, Malayalam News, Latest News, Viral News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിൽ പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാർക്കിടയിൽ അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും ഉടലെടുക്കുന്നതു സാധാരണമാണ്.  ഇത്തരം ചെറിയ പിണക്കങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നത് ഒരു പരിധി വരെ പരസ്പര സ്നേഹം മനസ്സിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തെന്നു വരാം. എന്നാൽ എത്ര സ്നേഹത്തിൽ കഴിയുന്ന ദമ്പതികളാണെങ്കിലും ചിലപ്പോൾ നിസാര കാര്യത്തെ ചൊല്ലി ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ വലിയ വഴക്കിലേക്കും കുടുംബസമാധാനം തകരുന്നതിലേക്കുമൊക്കെ നയിക്കുന്ന സംഭവങ്ങളും വിരളമല്ല. വാക്കേറ്റങ്ങളിൽ നിലവിട്ടു പെരുമാറുന്നതും മനസ്സാന്നിധ്യം കൈവിടുന്നതുമാണ് ഇതിനുള്ള കാരണം. എന്നാൽ ഇത്തരത്തിൽ വഴക്കുകൾ വഷളാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം.

പ്രശ്നങ്ങൾ തുടക്കം മുതൽ തുറന്നു പറയാം

ADVERTISEMENT

പങ്കാളിയുടെ പ്രവർത്തിയെക്കുറിച്ചോ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചോ മാനസികമായി ബുദ്ധിമുട്ടു തോന്നിയാൽ അത് തുടക്കത്തിൽ തന്നെ പറയുന്നതാണ് ഏറ്റവും ഉചിതം. പിന്നീട് ശരിയാകും എന്ന് കരുതി മനസ്സിൽ  അസ്വസ്ഥതകൾ കൂട്ടിവച്ച് ഒടുവിൽ നിവൃത്തിയില്ലാതെ വരുന്ന സമയത്ത് മാത്രം പൊട്ടിത്തെറിച്ചാൽ അതിന്റെ പ്രത്യാഘാതവും അത്രത്തോളം വലുതായിരിക്കും. മാനസികമായി അകലുന്ന ഘട്ടത്തിലേക്കു വരെ ഇത് എത്തി എന്നും വരും. പരസ്പരം അൽപനേരം തുറന്നു സംസാരിച്ചാൽ പരിഹരിക്കപ്പെട്ടേക്കാവുന്ന പ്രശ്നം അതിന്റെ അങ്ങേയറ്റം വരെ എത്തിക്കാതിരിക്കാൻ ശ്രമിക്കുക.

ഈ വാചകങ്ങൾ വേണ്ട

ADVERTISEMENT

പങ്കാളിയുടെ ഭാഗത്തുനിന്നുള്ള ഒരു പ്രവർത്തിയാണ് നിങ്ങളെ ചൊടിപ്പിച്ചത് എങ്കിൽ അത് ചൂണ്ടിക്കാട്ടുന്നതിന് പകരം അടച്ചു കുറ്റപ്പെടുത്താൻ മുതിരാതിരിക്കുക. അതായത് 'എപ്പോഴും ഇത് ചെയ്യുന്നു' അല്ലെങ്കിൽ 'ഒരിക്കലും ചെയ്യാറില്ല' തുടങ്ങിയ വാചകങ്ങൾ  ഒഴിവാക്കുക. എന്താണോ നിലവിലെ പ്രശ്നം അത് പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നതാണ് ഉചിതം. നിങ്ങളോട് കരുതലുള്ള പങ്കാളിയാണെങ്കിൽ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ അവരോട് പറയുന്ന ഇത്തരം വാചകങ്ങൾ പങ്കാളിയിൽ വലിയ തരത്തിലുള്ള മുറിവ് ഏൽപിച്ചെന്നു വരാം. 

പങ്കാളിയുടെ മനസ് അറിയാമെന്ന ധാരണ വേണ്ട

ADVERTISEMENT

പങ്കാളി ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറഞ്ഞാൽ അവരുടെ മനസ്സിലെ ചിന്ത നിങ്ങൾക്കു കൃത്യമായി മുൻകൂട്ടി അറിയാം എന്ന തരത്തിൽ പ്രതികരിക്കരുത്. ഓരോ മനുഷ്യരുടെയും ചിന്താതലങ്ങൾ വ്യത്യസ്തമാണെന്നു മനസ്സിലാക്കുക. അതിനാൽ കൃത്യമായി കാര്യം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയശേഷം അതിനുചിതമായി മാത്രം പ്രതികരണം അറിയിക്കുക. പങ്കാളി പറയുന്ന കാര്യത്തെപ്പറ്റിയുള്ള തെറ്റായ വ്യാഖ്യാനങ്ങൾ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു പകരം അത് വഷളാകുന്നതിലേക്കു മാത്രമേ കൊണ്ടെത്തിക്കൂ.

വാഗ്വാദങ്ങൾ ജയിക്കും, പക്ഷേ ബന്ധങ്ങൾ തോൽക്കും

പങ്കാളികൾ തമ്മിൽ തർക്കിച്ചു തുടങ്ങിയാൽ ഏതോ മത്സരത്തിലെന്നപോലെ സ്വന്തം ഭാഗം ജയിക്കാനുള്ള വാശിയാണു പലരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ വാശി ഒരു പക്ഷേ ആ വാഗ്വാദത്തിൽ നിങ്ങളെ ജയിക്കാൻ സഹായിച്ചു എന്ന് വരാം. എന്നാൽ മറുഭാഗത്തോടു കരുതലില്ലാതെയുള്ള ഇത്തരം തർക്കങ്ങൾ ബന്ധത്തിൽ ചിലപ്പോൾ ആഴത്തിലുള്ള വിള്ളലുകളായിരിക്കും ഏൽപിക്കുന്നത്. വഴക്കിട്ട് അൽപസമയത്തിനു ശേഷം വാശിയിൽ നിന്നും പുറത്തു വന്നാലും അതുമൂലം ഉണ്ടായ അകലം പെട്ടെന്ന് നികത്താനായെന്നു വരില്ല. കാര്യങ്ങൾ സമചിത്തതയോടെ കണ്ട് അഭിപ്രായ ഭിന്നതകൾ തുറന്നു പറഞ്ഞു പരിഹരിക്കണം എന്ന ചിന്തയോടെ മാത്രം പെരുമാറുക.

മനസ്സിലുള്ള കരടുകൾ  അപ്പാടെ പറഞ്ഞു തീർക്കാനുള്ള അവസരം

പങ്കാളികൾക്കിടയിൽ ഒരു പ്രത്യേക കാര്യത്തെ ചൊല്ലി അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രണ്ടാമതൊരു അവസരത്തിൽ അതേക്കുറിച്ച് മനസ്സിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ താത്പര്യപ്പെടാത്തവരുണ്ട്. പങ്കാളി അക്കാര്യത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ തന്നെ വീണ്ടും ഒരു പ്രശ്നത്തിനു താത്പര്യമില്ല എന്ന തരത്തിൽ ഒഴിവാക്കി വിടുന്ന പ്രവണത നല്ലതല്ല. കാര്യം എന്തുതന്നെയായാലും അതേക്കുറിച്ച് ഇരുവരും പൂർണമായി സംസാരിച്ചു വ്യക്തത വരുത്തുന്നതാണ് ഏറ്റവും ഉചിതം. അല്ലാത്തപക്ഷം അത് കനൽ പോലെ മനസ്സിൽ തന്നെ അവശേഷിച്ച് ചെറിയ വഴക്കുകൾക്കിടയിൽ പോലും വലിയ പൊട്ടിത്തെറി ഉണ്ടാക്കുന്ന ഒന്നായി മാറിയെന്ന് വരാം.

English Summary: Decision Making In A Family