വഴിയിൽ കാണുന്നവരോട് ഇഷ്ടമുള്ള കാര്യങ്ങൾ ചോദിക്കുക എന്നത് അടുത്തിടെയായി വ്ലോഗര്‍മാർ പിന്തുടർന്നു വരുന്ന രീതിയാണ്. ഈ ചോദ്യങ്ങൾ ഏതുതരത്തിലുള്ള വിഷയങ്ങളും ഉൾപ്പെടും. ചിലപ്പോൾ പൊതുകാര്യങ്ങളായിരിക്കാം. അല്ലെങ്കിൽ സ്വകാര്യ വിഷയങ്ങളായിരിക്കാം...Women, Viral News, Viral Post, Latest News, Manorama News, Manorama Online, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിയിൽ കാണുന്നവരോട്  ഇഷ്ടമുള്ള കാര്യങ്ങൾ ചോദിക്കുക എന്നത് അടുത്തിടെയായി വ്ലോഗര്‍മാർ പിന്തുടർന്നു വരുന്ന രീതിയാണ്. ഈ ചോദ്യങ്ങൾ ഏതുതരത്തിലുള്ള വിഷയങ്ങളും ഉൾപ്പെടും. ചിലപ്പോൾ പൊതുകാര്യങ്ങളായിരിക്കാം. അല്ലെങ്കിൽ സ്വകാര്യ വിഷയങ്ങളായിരിക്കാം. അത്തരത്തിൽ ഒരുവ്ലോഗർ ദമ്പതികളെ തടഞ്ഞു നിർത്തി ചോദിച്ച ചോദ്യവും അവരുടെ ഉത്തരവും അടങ്ങുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. ന്യൂയോർക്ക് സിറ്റിയിൽ നിന്നാണ് വിഡിയോ. 

ADVERTISEMENT

"Lost & Found" എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. നിങ്ങൾ വിവാഹിതരാണോ എന്ന് ദമ്പതികളോട് വ്ലോഗർ ചോദിക്കുന്നതിൽ നിന്നാണ് വിഡിയോ  തുടങ്ങുന്നത്. ‘അതെ’ എന്ന് അവർ മറുപടി പറയുന്നു. തുടർന്ന് നിങ്ങളുടെ പ്രണയകഥ പങ്കുവയ്ക്കാമോ എന്ന് വ്ലോഗർ ചോദിക്കുകയും അവർ കഥ പറയുകയും ചെയ്യുന്നു. പുരുഷനാണ് കഥ പറഞ്ഞു തുടങ്ങിയത്. ‘ഒരു വിമാനത്താവളത്തിൽ ഞങ്ങൾ പരിചയപ്പെട്ടത്. ഇരുവരും ഒരു വിമാനത്തിൽ തന്നെയായിരുന്നു സഞ്ചരിച്ചത്. പക്ഷേ, പരസ്പരം ഒന്നു സംസാരിച്ചിരുന്നില്ല. വിമാനം ഇറങ്ങിയ ശേഷം ഇവർ എനിക്ക് ഒരു ലിഫ്റ്റ് തന്നു. എന്നെ ഹോട്ടലിൽ ഇറക്കിയ ശേഷമാണ് പോയത്. അന്ന് ഞാൻ വിളിക്കാമെന്നു പറഞ്ഞു. പക്ഷേ, നമ്പർ നഷ്ടമായി. കഥ ഇവിടെ തീരുന്നില്ല.  വിധി ഞങ്ങളെ വേർപ്പെടുത്തിയില്ല. പിന്നീട് മറ്റൊരു വിമാനത്താവളത്തിൽ വീണ്ടും ഞങ്ങൾ കണ്ടുമുട്ടി.’– പുരുഷൻ പറഞ്ഞു. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിലെത്തിയ ഇവരുടെ പ്രണയകഥ ഇപ്പോൾ വൈറലാണ്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അതിമനോഹരമായ കഥ’ എന്നായിരുന്നു പലരും കമന്റ് ചെയ്തത്. ‘ഇതൊരു സിനിമയായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഞാൻ പറയുമായിരുന്നു. പക്ഷേ, ഇവരുടെത് യഥാർഥ ജീവിതമായതിനാൽ വിശ്വസിക്കുന്നു.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്.   ‘22 വർഷം മുൻപുള്ള പ്രണയകഥ ഇപ്പോഴും എത്ര മനോഹരമായാണ് അദ്ദേഹം പറയുന്നത്.’– എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 

ADVERTISEMENT

English Summary: Unbelievable Love Story Of A Couple