അമ്മൂമ്മയുടെ ഫോണിനു പുറകിൽ ഒട്ടിച്ചുവച്ച പേപ്പർ; തുറന്നു വായിച്ചാല്‍ ചിരിച്ചുപോകും
പ്രായം കൂടും തോറും പല കാര്യങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. മൊബൈലിൽ കോൾ വന്നാൽ എന്ത് ചെയ്യണമെന്ന് ഓര്‍മ വന്നില്ലെങ്കിലോ? അങ്ങനെ മറന്നു പോയാലും ഓർക്കാൻ മൊബൈലിൽ തന്നെ കുറിപ്പ് എഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഈ അമ്മൂമ്മയുടെ വിഡിയോ കണ്ടാൽ ആരും ഒന്നു ചിരിച്ചുപോകും. സംഗീത സംവിധായകനായ കൈലാസ് മേനോൻ

പ്രായം കൂടും തോറും പല കാര്യങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. മൊബൈലിൽ കോൾ വന്നാൽ എന്ത് ചെയ്യണമെന്ന് ഓര്‍മ വന്നില്ലെങ്കിലോ? അങ്ങനെ മറന്നു പോയാലും ഓർക്കാൻ മൊബൈലിൽ തന്നെ കുറിപ്പ് എഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഈ അമ്മൂമ്മയുടെ വിഡിയോ കണ്ടാൽ ആരും ഒന്നു ചിരിച്ചുപോകും.
സംഗീത സംവിധായകനായ കൈലാസ് മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് വൈറലായത്. വിഡിയോയിൽ അമ്മൂമ്മയുടെ മൊബൈൽ ഫോണിനു പുറകിൽ വലിയൊരു പേപ്പർ ഒട്ടിച്ചു വച്ചിരിക്കുന്നു. തുറന്നു നോക്കുമ്പോൾ ' ഫോൺ വന്നാൽ പച്ച മുകളിലേക്ക് നീക്കണം ' എന്നും എഴുതിയിരിക്കുന്നു. പിന്നെയൊരു പൊട്ടിച്ചിരിയാണ്.
പക്ഷേ ഇങ്ങനെയൊക്കെ എഴുതിയാലും അമ്മൂമ്മ ചുവപ്പേ നീക്കൂ എന്നാണ് പറയുന്നത്. ' പത്ത് പ്രാവശ്യം ഞാൻ വിളിച്ചു, പത്ത് തവണയും കട്ട് ചെയ്തു എന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇതൊക്കെ കേട്ടിട്ട് ' ഞാന്‍ എന്ത് ചെയ്യാൻ, മറന്നു പോകുന്നു ' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മൂമ്മ മറുപടി പറയുന്നുണ്ട്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. 'വീട്ടിലും ഉണ്ട് ഒരാൾ, കുറച്ച് ദിവസമായി എങ്ങനോ ഫോൺ സൈലന്റ് മോഡിലാക്കി ഇപ്പോ മാറ്റാൻ അറിയില്ല, വിളിച്ചാൽ എപ്പോഴേലും ഒക്കെ ആണ് എടുക്കുന്നത്' എന്നൊക്കെയാണ് കമന്റുകൾ.
Content Summary: Grandmothers trick to remember how to attend a call