ജീവിതകാലം മുഴുവൻ ഒരേ വീട്ടിൽ താമസിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? സ്ത്രീകളെ സംബന്ധിച്ച് അത് പലപ്പോഴും സാധ്യമാകണമെന്നില്ല. വിവാഹിതരായി ഭർത്താവിന്റെ വീട്ടിലേക്കും പിന്നീട് ജോലിയാവശ്യത്തിനായും മറ്റുമെല്ലാം പലപ്പോഴായി നമ്മൾ ജീവിതത്തിൽ താമസയിടങ്ങൾ മാറും. എന്നാൽ ഈ മുത്തശ്ശി കഴിഞ്ഞ 105 വർഷമായി ഒരേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതകാലം മുഴുവൻ ഒരേ വീട്ടിൽ താമസിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? സ്ത്രീകളെ സംബന്ധിച്ച് അത് പലപ്പോഴും സാധ്യമാകണമെന്നില്ല. വിവാഹിതരായി ഭർത്താവിന്റെ വീട്ടിലേക്കും പിന്നീട് ജോലിയാവശ്യത്തിനായും മറ്റുമെല്ലാം പലപ്പോഴായി നമ്മൾ ജീവിതത്തിൽ താമസയിടങ്ങൾ മാറും. എന്നാൽ ഈ മുത്തശ്ശി കഴിഞ്ഞ 105 വർഷമായി ഒരേ വീട്ടിൽത്തന്നെയാണ് താമസിക്കുന്നത്. ഒരു രാത്രി പോലും തന്റെ വീട്ടിൽനിന്ന് അവർ മാറിനിന്നിട്ടില്ല, ഇനിയൊട്ട് മാറുകയുമില്ലെന്ന് എൻസി എന്ന മുത്തശ്ശി പറയുന്നു. 

നോട്ടിങ്ങാംഷെറിലെ ഒരു ചെറിയ തെരുവിലെ വീട്ടിൽ ജനിച്ച എൽസി അന്നുമുതൽ ആ വീട്ടിൽ തന്നെയാണ് താമസം. അവരുടെ പതിനാലാം വയസ്സിൽ അമ്മ മരിച്ചതോടെ പ്രായമായ അച്ഛനെ നോക്കാനായി എൽസി വീട്ടിൽത്തന്നെ ഒതുങ്ങുകയായിരുന്നു. അടുത്തുള്ള വീടുകളിൽ ചെറിയ ജോലികൾക്ക് പോകുമായിരുന്നുവെങ്കിലും തിരികെ രാത്രി സ്വന്തം വീട്ടിൽത്തന്നെ എത്തും. വിവാഹിതയായപ്പോൾ മുത്തശ്ശി എന്തുചെയ്തെന്നോ, തന്റെ ഭർത്താവിനോട് പറഞ്ഞ് ആ വീടങ്ങു വാങ്ങി. അവിടെ താമസവും തുടർന്നു. 

ADVERTISEMENT

ഇന്ന് 105 വയസുള്ള എൽസി മുത്തശ്ശി 78 കാരനായ മകനൊപ്പമാണ് വീട്ടിൽ താമസിക്കുന്നത്. മുത്തശ്ശി പല ചരിത്രനിമിഷങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും എൽസി തന്റെ വീട്ടിലിരുന്ന് കണ്ടു. 22 ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ രാജ്യം ഭരിക്കുന്നതിനു സാക്ഷിയായി. കൂടാതെ മൂന്ന് കിരീടധാരണങ്ങൾക്കും അവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജൂണിലായിരുന്നു എൽസി മുത്തശ്ശിയുടെ 105 -മത്തെ പിറന്നാൾ. തന്റെ പ്രിയപ്പെട്ട വീടിന്റെ ചുറ്റുപാടും നടക്കലും പൂന്തോട്ടം പരിപാലിക്കലുമാണ് മുത്തശ്ശിയുടെ പ്രധാന ഹോബി. താൻ ഒരിക്കലും ഈ വീട് വിട്ട് പോകില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന എൽസി മുത്തശ്ശി മരണത്തിന് മാത്രമേ തന്നെ ഈ വീടുമായുള്ള ബന്ധത്തിൽ നിന്നും വേർപെടുത്താനാവു എന്നും പറയുന്നു. എൽസി മുത്തശ്ശിയുടെയും വീടിന്റെയും കഥ ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ കാണുകയും പങ്കിടുകയും ചെയ്തതോടെയാണ് വൈറലായി മാറിയത്. രണ്ട് മക്കളാണ് മുത്തശ്ശിക്കുളളത്. അവരിൽ ആറ് പേരകുട്ടികളും 30 അധികം കൊച്ചുമക്കളും ഉണ്ട്. അമ്മയെ ഒരു രാജ്ഞിയെപ്പോലെയാണ് തങ്ങൾ നോക്കുന്നതെന്ന് മകൻ റെയ്മണ്ട് പറഞ്ഞു. കേൾവിക്കുറവ് ഉണ്ടെന്നതൊഴിച്ചാൽ തന്റെ അമ്മ പെർഫെക്റ്റാണെന്നും കഴിഞ്ഞ വർഷം വരെ തുന്നലും മറ്റും ചെയ്യുമായിരുന്നുവെങ്കിലും സന്ധിവാതം വന്നതോടെ അതു നിർത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറ് വയസ്സു പിന്നിട്ടിട്ടും മുത്തശ്ശിയുടെ ചുറുചുറുക്കിനും വീടിനോടുള്ള ഇഷ്ടത്തിനും ഒരു തരിമ്പുപോലും കുറവുവന്നിട്ടില്ല.

Content Summary : Elsie Allcock has lived at Barker Street house in Huthwaite, for nearly 105 years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT